മൃതദേഹങ്ങൾ വിട്ടുനൽകിയപ്പോൾ മാറിപ്പോയി; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം; പോലീസ് അന്വേഷണം തുടങ്ങി

കൊ​ട്ടാ​ര​ക്ക​ര: മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയപ്പോൾ മാറിപ്പോയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥലത്തെത്തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ല​യ​ൺ​സ് ക്ല​ബി​ലെ മോ​ർ​ച്ച​റി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റി​ ന​ൽ​കി​യ​ത്.

ക​ല​യ​പു​രം ആ​ശ്ര​യ​യി​ൽ നി​ന്നെ​ത്തി​ച്ച അ​ജ്ഞാ​ത സ്ത്രീ​യു​ടേത് ഉൾപ്പടെ മൂ​ന്ന് സ്ത്രീ​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മോ​ർ​ച്ച​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മെ​ന്ന് ക​രു​തി ബ​ന്ധു​ക്ക​ളു​ള്ള സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ആ​ശ്ര​യ​യ്ക്ക് ന​ൽ​കി​യ​ത്. അവർ ദിവസങ്ങൾക്ക് മുൻപ് പോളയത്തോട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

ഇ​ന്ന് രാ​വി​ലെ മോ​ർ​ച്ച​റി​ലു​ണ്ടാ​യി​രു​ന്ന മാ​റ​നാ​ട് സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ൻ ബ​ന്ധു​ക്ക​ൾ എ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രു മൃ​ത​ദേ​ഹ​മാ​ണ് വി​ട്ടു​ ന​ൽ​കി​യ​ത്. ഇതേതുടർന്നാണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സംഘം സ്ഥ​ല​ത്തെ​ത്തി ല​യ​ൺ​സ് മോ​ർ​ച്ച​റി​യി​ലെ മൃ​ത​ദേ​ഹ​ങ്ങ​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി ല​യ​ൺ​സ് മോ​ർ​ച്ച​റി പൂ​ട്ടി സീ​ൽ ചെ​യ്തു.

ആ​ശു​പ​ത്രി​ അധികൃതരുടെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ​യാ​ണ് ല​യ​ൺ​സ് മോ​ർ​ച്ച​റി പ്ര​വ​ർത്തി​ക്കു​ന്ന​തെ​ന്ന് സൂ​പ്ര​ണ്ട് ബി​ജു നെ​ൽ​സ​ൺ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Related posts