അയൽവാസിയുടെ മതിൽ തടസമായി..! ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വീട്ടിൽ നിന്നും പുറത്തുകടത്തിയത് മ​തി​ലി​നു മു​ക​ളി​ലൂ​ടെ

കാ​ര​മു​ക്ക്: ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ​നി​ന്നും പ​ള്ളി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത് മ​തി​ലി​ന്‍റെ മു​ക​ളി​ലൂ​ടെ. കാ​ര​മു​ക്ക് കൊ​ന്പ​ൻ നെ​ല്ലി​ശേ​രി അ്ന്തോ​ണി​യു​ടെ മ​ക​ൻ ഡേ​വീ​സ് (62) മൃ​ത​ദേ​ഹ​മാ​ണ് മ​തി​ലി​ന്‍റെ മു​ക​ളി​ലൂ​ടെ കൊ​ണ്ടു​പോ​യ​ത്.

അ​യ​ൽ​വാ​സി മ​തി​ൽ​കെ​ട്ടി​യ​തു​കൊ​ണ്ട് മൂ​ന്ന​ടി​യി​ൽ താ​ഴെ​യാ​ണ് പു​റ​ത്തേ​ക്കു​പോ​കാ​ൻ വീ​ട്ടു​കാ​ർ​ക്കു​ള്ള വ​ഴി.
മൃ​ത​ദേ​ഹം വ​ഹി​ച്ച് ഇ​ടു​ങ്ങി​യ ഈ ​വ​ഴി​യി​ലൂ​ടെ പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ​യാ​ണ് ഇ​രു​വ​ശ​ത്തും വീ​ട്ടു​കാ​രും ബ​ന്ധു​ക്കു​ളം നി​ന്ന് പി​ടി​ച്ച് മ​തി​ലി​നു മു​ക​ളി​ലൂ​ടെ മൃ​ത​ദേ​ഹം അ​ട​ങ്ങി​യ മ​ഞ്ച കൊ​ണ്ടു​പോ​യ​ത്.

അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്ന ഡേ​വീ​സി​നെ താ​ങ്ങി​പ്പി​ടി​ച്ച് ഈ ​വ​ഴി​യി​ലൂ​ടെ കൊ​ണ്ടു​പോ​കാ​നും ആ​കാ​ത്ത​തി​നാ​ൽ ഡോ​ക്ട​റെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്നാ​ണ് മ​ര​ണം​പോ​ലും സ്ഥി​രീ​ക​രി​ച്ച​ത്. പ​ല പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ലേ​യും വെ​യ്റ്റ​റാ​യി​രു​ന്നു ഇ​യാ​ൾ.

Related posts