“നി​പ്പാ വൈ​റ​സ്’: മാ​സ്കും ഗ്ലൗ​സും ധ​രി​ച്ച് പാ​റ​ക്ക​ൽ അ​ബ്ദു​ള്ള നി​യ​മ​സ​ഭ​യി​ൽ; അ​ബ്ദു​ള്ള​യു​ടെ ന​ട​പ​ടി അ​പ​ഹാ​സ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​പ്പാ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കു​റ്റ്യാ​ടി എം​എ​ൽ​എ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള. മാ​സ്കും ഗ്ലൗ​സും ധ​രി​ച്ചാ​ണ് എം​എ​ൽ​എ സ​ഭ​യി​ലെ​ത്തി​യ​ത്. ഇ​ത് സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ട​യാ​യി.

അ​ബ്ദു​ള്ള​യു​ടെ ന​ട​പ​ടി അ​പ​ഹാ​സ്യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. സ​ർ​ക്കാ​രും സ​മൂ​ഹ​വും ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്ന വി​ഷ​യ​ത്തെ എം​എ​ൽ​എ പ​രി​ഹാ​സ​ത്തി​ന്‍റെ രീ​തി​യി​ലാ​ണ് ക​ണ്ട​തെ​ന്നും ഇ​ത് സ​ർ​ക്കാ​രി​നെ അ​പ​ഹ​സി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ​ഭ​യി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണ് അ​ബ്ദു​ള്ള ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

Related posts