ദുർഗന്ധം വന്ന സ്ഥലം നോക്കിയെത്തിവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച;  വീ​ടി​നു​ള്ളി​ൽ അഴുകിയ നിലയിൽ യുവാവിന്‍റെ  മൃ​ത​ദേ​ഹം 

തിരുവനന്തപുരം: വീ​ടി​നു​ള്ളി​ൽ പുരുഷന്‍റെ മൂ​ന്നു ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പാ​പ്പ​നം​കോ​ട് ഗ​വ​ൺ​മെ​ൻ​റ് സ്കൂ​ളി​ന് സ​മീ​പം ആ​യി​ല്യം​കാ​വ് റോ​ഡി​ലെ ഒ​രു വീ​ട്ടി​ലാ​ണ് ഇ​ന്നു രാ​വി​ലെ 9.30 മ​ണി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​മൃ​ത​രാ​ജ് (40) എന്നയാൾ ആ​ണ് മ​രി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​റ​യി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ദു​ർ​ഗ​ന്ധം വ​രു​ന്ന​ത​റി​ഞ്ഞ് സ​മീ​പ​വാ​സി​ക​ൾ വീ​ടി​നു​സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​യു​ന്ന​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS