തനിക്ക് മാനസിക രോഗമാണെന്ന് അമ്മയും മകളും പറഞ്ഞതിലുള്ള വൈരാഗ്യം; ഉറങ്ങിക്കിടന്ന വീട്ടമ്മയെ വെട്ടിക്കൊന്നു;  മേ​രി​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കൊ​ച്ചു​മ​ക​നും പരുക്ക്; ഭർത്താവ് കസ്റ്റഡിയിൽ

കോ​ട്ട​യം/ഏറ്റുമാനൂർ: ഉ​റ​ങ്ങിക്കിടന്ന വീട്ടമ്മ ​വെ​ട്ടേ​റ്റു മ​രി​ച്ചു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക്സ​റ്റ​ഡി​യി​ലെ​ടു​ത്തു. പേ​രൂ​ർ പൂ​വ​ത്തും​മൂ​ടി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ഓ​ലി​ക്ക​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ മേ​രി മാ​ത്യു (67)വാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ് മാ​ത്യു ദേ​വ​സ്യ ( പാ​പ്പ​ച്ച​ൻ 69)യെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മേ​രി​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന കൊ​ച്ചു​മ​ക​ൻ റി​ച്ചാ​ർ​ഡി (10)നും ​പ​രി​ക്കേ​റ്റു.

റി​ച്ചാ​ർ​ഡി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നു​ മ​ണി​യോ​ടെ​യാ​ണു നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​മു​ണ്ടാ​യ​ത്. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ മാ​ത്യു​വും മേ​രി​യും മ​ക​ൾ ജോ​യ്സി​നും ഭ​ർ​ത്താ​വ് സ​ജു ജോ​സ​ഫി​നും കു​ട്ടി​ക​ളാ​യ റി​ച്ചാ​ർ​ഡി​നും എ​ഡ്വി​നു (അ​ഞ്ച്)​മൊ​പ്പ​മാ​ണു പേ​രൂ​രി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

സ​ജു​വും ജോ​യ്സും ര​ണ്ടു​മാ​സം മു​ന്പാ​ണു പേ​രൂ​ർ പൂ​വ​ത്തും​മൂ​ടി​നു സ​മീ​പം വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു താ​മ​സം തു​ട​ങ്ങി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണു ജോ​യ്സ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ സ​ജു​വും ജോ​യ്സും എ​ഡ്വി​നും മ​റ്റൊ​രു മു​റി​യി​ലാ​യി​രു​ന്നു കി​ട​ന്നി​രു​ന്ന​ത്. പ​രി​ക്കേ​റ്റ റി​ച്ചാ​ർ​ഡ് മേ​രി​ക്കൊ​പ്പ​മാ​ണു ഉ​റ​ങ്ങി​യി​രു​ന്ന​ത്. മേ​രി​യു​ടെ ക​ഴു​ത്തി​നാ​ണു വെ​ട്ടേ​റ്റ​ത്. മേ​രി​യെ വെ​ട്ടി​യ​പ്പോ​ൾ അ​ടു​ത്തു​കി​ട​ന്ന റി​ച്ചാ​ർ​ഡി​ന്‍റെ ത​ല​യ്ക്കു ക​ത്തി​കൊ​ണ്ടാ​ണു പ​രി​ക്കേ​റ്റ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടി​ലെ ബ​ഹ​ളം കേ​ട്ടു ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു മേ​രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​വ​ർ കു​ടും​ബ​മാ​യി താ​മ​സി​ക്കാ​ൻ എ​ത്തി​യി​ട്ടു ഏ​റെ​ക്കാ​ല​മാ​കാ​ത്ത​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ളു​മാ​യി അ​ധി​കം ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നി​ല്ല. മാ​ത്യു മി​ക്ക​സ​മ​യ​ത്തും വീ​ടി​നു​ള്ളി​ൽ ത​ന്നെ​യാ​ണു ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങി ക​ണ്ടി​രു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മാ​ത്യു മാ​ന​സി​കവൈകല്യമുള്ളയാളാണെ ന്നു ഭാ​ര്യ​യും മ​ക​ളും പ​റ​ഞ്ഞി​രു​ന്ന​താ​യും എ​ന്നാ​ൽ ത​നി​ക്കു രോ​ഗി​മി​ല്ലെ​ന്നു മാ​ത്യു പ​റ​ഞ്ഞി​ട്ടും ഇ​വ​ർ വി​ശ്വ​സി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന​താ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ൽ ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ.​ജെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. മാ​ത്യു​വി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts