പങ്കാളിയുടെ ത​ല​യ​ടി​ച്ചുപൊ​ട്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട് : ഒ​ന്നി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ത​ല​യ​ടി​ച്ചുപൊ​ട്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ പ​ള്ളി​പ്പാ​ട് സ്വ​ദേ​ശി ധ​നേ​ഷ് (36)ആ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 31-നു ​രാ​ത്രി ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലെ ലോ​ഡ്ജി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും അ​വി​ടെ മു​റി​യെ​ടു​ത്തു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി വൈ​കി ക​ഞ്ചാ​വു​ല​ഹ​രി​യി​ലെ​ത്തി​യ പ്ര​തി മു​റി​തു​റ​ക്കാ​ൻ വൈ​കി​യ​തി​ന്‍റെ പേ​രി​ൽ അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല്ലം സ്വ​ദേ​ശി​നി​യാ​ണ് യു​വ​തി. ഭ​ർ​ത്താ​വി​നും മ​ക്ക​ൾ​ക്കു​മൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ സോഷ്യൽമീഡിയയിലൂടെയാണ് ധ​നേ​ഷു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷം മു​മ്പാ​ണ് ഇ​വ​ർ ഒ​ന്നി​ച്ചു താ​മ​സം തു​ട​ങ്ങി​യ​ത്. പോ​ലീ​സ് പി​ടി​കൂ​ടു​മ്പോ​ഴും പ്ര​തി ക​ഞ്ചാ​വു​ല​ഹ​രി​യി​ലാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ഹ​രി​പ്പാ​ട് സ്റ്റേ​ഷ​ൻ​ഹൗ​സ് ഓ​ഫീ​സ​ർ അ​ഭി​ലാ​ഷ് കു​മാ​ർ, എ​സ്.​ഐ. ഷൈ​ജ, എഎസ്ഐ സു​ജി​ത്ത്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സു​രേ​ഷ്‌​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ഗേ​ഷ്. അ​ഭി​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment