പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത കൊടുത്തിട്ടും ഞാന്‍ വഞ്ചിക്കപ്പെട്ടു ! പ്രണയിക്കുന്ന ആള്‍ക്ക് ഒരു സെക്കന്റ് ചാന്‍സ് കൊടുത്തത് ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായി; ദീപിക പദുക്കോണ്‍ തുറന്നു പറഞ്ഞു

സൂപ്പര്‍താരങ്ങളുടെ സ്വകാര്യജീവിതം ജനങ്ങള്‍ക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. ഒരു കാലത്ത് ബോളിവുഡില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയമായിരുന്നു രണ്‍ബീര്‍ കപൂര്‍- ദീപിക പദുക്കോണ്‍ ജോഡികളുടേത്. ഇരുവരും തമ്മില്‍പ്പിരിയുകയും പുതിയ പ്രണയ ബന്ധങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടും പ്രേക്ഷക മനസ്സില്‍ നിന്ന് അവരുടെ പ്രണയം മായുന്നതേയില്ല.

രണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു പിന്നിലുള്ള യഥാര്‍ഥ കാരണത്തെക്കുറിച്ച് ദീപിക വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നതും അതുകൊണ്ടു തന്നെയാണ്. 2007 ല്‍ പ്രണയത്തിലായ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും അതിനുള്ള കാരണം വ്യക്തമായിരുന്നില്ല. രണ്‍ബീറിന് കത്രീന കൈഫുമായുള്ള ബന്ധമാണ് രണ്‍ബീര്‍- ദീപിക പ്രണയത്തില്‍ ഉലച്ചിലുണ്ടാകാനുള്ള കാരണമായി പറയപ്പെടുന്നത്. പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിട്ടും താന്‍ വഞ്ചിക്കപ്പെട്ടെന്നും ദീപിക തുറന്നു പറയുന്നു.

ലൈംഗികത എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം അതു ശരീരം മാത്രമായിരുന്നില്ലെന്നും മനസ്സു കൂടി ആയിരുന്നുവെന്നും താരം പറയുന്നു. താന്‍ തന്റെ പ്രണയത്തില്‍ നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയെങ്കിലും താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്നും താരം പറയുന്നു. പ്രണയിക്കുന്ന ആള്‍ക്ക് ഒരു സെക്കന്റ് ചാന്‍സ് കൊടുത്തുവെന്നതാണ് താന്‍ ചെയ്ത തെറ്റെന്നും താരം പറയുന്നു.

അയാള്‍ കരഞ്ഞു യാചിച്ചപ്പോഴാണ് അയാളോട് ഒരുവട്ടം ക്ഷമിക്കാന്‍ താന്‍ തയാറായതെന്നും ചതി കൈയൊടെ പിടിച്ചപ്പോഴാണ് ആ ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്നും ആ പ്രണയത്തകര്‍ച്ചയില്‍ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് താന്‍ കരകയറിയതെന്നും ദീപിക പറയുന്നു. ദീപികയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം രണ്‍ബീര്‍ കത്രീനയുമായി അടുത്തു. ഇരുവരും ഒന്നിച്ചു താമസിക്കുന്നിലേക്കു വരെ കാര്യങ്ങള്‍ എത്തിയെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ ആലിയ ഭട്ടുമായി രണ്‍ബീര്‍ പ്രണയത്തിലാണ്. ഇരുവരും അടുത്തുതന്നെ വിവാഹിതരാവുമെന്നാണ് ബോളിവുഡിലെ സംസാരം. ദീപികയാവട്ടെ രണ്‍വീര്‍ സിംഗിനെ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ്.

Related posts