എ​ന്തൊ​രു വൃ​ത്തി​കേ​ടാ​ണി​ത്: മെ​ട്രോ​യി​ൽ ഹോ​ളി ആ​ഘോ​ഷി​ച്ച് അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​ണ​വു​മാ​യി യു​വ​തി​ക​ൾ; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് രൂ​ക്ഷ വി​മ​ർ​ശ​നം

യാ​ത്ര ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ റീ​ൽ​സ് ചി​ത്രീ​ക​ര​ണ​ത്തി​നും ഫോ​ട്ടോ​ഷൂ​ട്ടി​നു​മാ​യും ആ​ളു​ക​ൾ മെ​ട്രോ​യെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യം ആ​കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​വ​ർ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്യു​ന്ന​തും. ഇ​ത്ത​ര​ത്തി​ൽ ഡ​ൽ​ഹി മെ​ട്രോ​യി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്.

വീ​ഡി​യോ​യി​ൽ, ഇ​ന്ത്യ​ൻ വ​സ്ത്രം ധ​രി​ച്ച ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാം. ഒ​രാ​ൾ വെ​ള്ള ചുരിദാറും മ​റ്റൊ​രാ​ൾ വെ​ള്ള സാ​രി​യു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ഞ്ച​രി​ക്കു​ന്ന മെ​ട്രോ​യി​ൽ ഇ​രു​വ​രും നി​ല​ത്ത് ഇ​രി​ക്കു​ന്ന​താ​ണ് കാ​ണു​ന്ന​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം, ര​ണ്ടു​പേ​രും കൈ​ക​ളി​ൽ ക​ള​ർ പൊ​ടി നി​റ​ച്ച് പ​ര​സ്പ​രം മു​ഖ​ത്ത് പു​ര​ട്ടാ​ൻ തു​ട​ങ്ങു​ക​യാ​ണ്.

പി​ന്നീ​ട് അ​വ​ർ ര​ണ്ടു​പേ​രും പ​ര​സ്പ​രം അ​ശ്ലീ​ല പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ​രം​ഗം എ​ല്ലാം മ​റ്റ് യാ​ത്ര​ക്കാ​ർ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പെ​ൺ​കു​ട്ടി​ക​ളെ​യും ഡ​ൽ​ഹി മെ​ട്രോ കോ​ർ​പ്പ​റേ​ഷ​നെ​യും വിമർശിച്ച് ഉപയോക്താക്കൾ രംഗത്തെത്തി. 

ഒ​രു നെ​റ്റി​സ​ൺ ത​ൻ്റെ എ​ക്‌​സ് അ​ക്കൗ​ണ്ടി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യും “ഇ​തി​നെ​തി​രെ ഞ​ങ്ങ​ൾ​ക്ക് ഒ​രു നി​യ​മം വേ​ണം” എ​ന്ന് അ​ടി​ക്കു​റി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഈ ​വീ​ഡി​യോ സോഷ്യൽ മീഡിയയിൽ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി.

“വീ​ഡി​യോ കാ​ണു​മ്പോ​ൾ ത​ന്നെ ഞാ​ൻ ല​ജ്ജി​ക്കു​ന്നു! പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ആ​ളു​ക​ളെ സ​ങ്ക​ൽ​പ്പി​ക്കു​ക, ഇ​ത് മെ​ട്രോ സ്റ്റേ​ഷ​നാ​ണോ?” അ​ശ്ലീ​ല വീ​ഡി​യോ​യി​ൽ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് ഉ​പ​യോ​ക്താ​ക്ക​ൾ കമന്‍റിട്ടത് ഇങ്ങനെ.

 

 

 

Related posts

Leave a Comment