മംഗലശോരി നീലകണ്ഠനെയും മുണ്ടയ്ക്കൽ ശേഖരനെയും മറക്കാനാകുമോ മലയാളികൾക്ക്… മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നും മോഹന്‍ലാലിന്റെ കരിയറിൽ നിര്‍ണായക വഴിത്തിരിവുമായിരുന്നു ദേവാസുരം എന്ന ചിത്രം.
എന്നാൽ ദേവാസുരത്തില്‍ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടിയിരുന്നതെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ഹരിദാസ്. രഞ്ജിത്ത് തിരക്കഥയൊരുക്കിയ ദേവാസുരം ഐ.വി. ശശിയായിരുന്നു സംവിധാനം ചെയ്തത്.
ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ… ദേവാസുരം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു. മോഹന്‍ലാലല്ല, മമ്മൂട്ടിയായിരുന്നു നായകന്. മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.
പക്ഷേ അന്ന് അദ്ദേഹത്തിനു തിരക്കായിരുന്നു. ദേവാസുരം പീന്നിട് മുരളിയെ വച്ച് ആലോചിച്ചു. അതും നടന്നില്ല.ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്.
രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പീന്നിടാകാം എന്ന് മമ്മൂട്ടി പറഞ്ഞു. രഞ്ജിത്ത് മോഹന്‍ലാലിനെ വച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു.
ഐ.വി. ശശി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഷൂട്ടിംഗ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ സിനിമ ചെയ്യേണ്ടിയിരുതെന്ന് പറയാനൊന്നും പോയില്ല. ദേവാസുരം ചെയ്യാന്‍ പറ്റാത്തതിനാല്‍ നിരാശ ഇപ്പോഴുമുണ്ട്.
ലാലേട്ടനെ വച്ച് ഒരു മാസ് ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോഴും അതിനായി കഥ കേള്‍ക്കുന്നുണ്ട്. സൂപ്പര്‍സ്റ്റാറുകളെ വച്ച് സിനിമ ചെയ്യുമ്പോള്‍ ഒരുപാട് കാത്തിരിപ്പുകളുണ്ടാവുമെന്നും ഹരിദാസ് പറഞ്ഞു. -പിജി