അമ്മയ്‌ക്കൊപ്പം നടന്നു നീങ്ങിയ സിംഹക്കുട്ടിയെ തട്ടിയെടുത്ത് പുള്ളിപ്പുലി ! മരത്തിനു മുകളില്‍ കൊണ്ടുപോയി ഭക്ഷണമാക്കി; വേദനിപ്പിക്കുന്ന വീഡിയോ…

കാട്ടിലൂടെയുള്ള സഫാരികള്‍ ഒട്ടുമിക്കവര്‍ക്കും ഇഷ്ടമാണ്. ആ അവസരങ്ങളില്‍ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന കാഴ്ചകള്‍ പലരും കാമറയില്‍ പകര്‍ത്താറുമുണ്ട്.

എന്നാല്‍ പലപ്പോഴും ഈ കാഴ്ചകള്‍ സമ്മാനിക്കുന്നത് സന്തോഷം മാത്രമായിരിക്കില്ല ദുഃഖങ്ങള്‍ കൂടായിയായിരിക്കും.

ഇരപിടിയന്‍മാരായ മൃഗങ്ങളുടെ വേട്ട കണ്ടുനില്‍ക്കുന്നവരെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്. അത്തരമൊരു വേട്ടയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ടാന്‍സാനിയയിലെ റുവാഹ ദേശീയപാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടെയെത്തിയ സഞ്ചാരികളെ കാത്തിരുന്നത് നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ്.

കാനഡ സ്വദേശിയായ സ്‌കോട്ട് ഹൈമനാണ് ദൃശ്യം പകര്‍ത്തിയത്. സഫാരിക്കിടയില്‍ അവിചാരിതമായാണ് സ്‌കോട്ട് ഹൈമന്റെ വാഹനത്തിനുമുന്നിലേക്ക് ഒരു വലിയ പുള്ളിപ്പുലിയെത്തിയത്.

ഇതോടെ ഹൈമനും സംഘവും പുള്ളിപ്പുലിയെ പിന്തുടരാന്‍ തുടങ്ങി. ഒരു മണിക്കൂറോളം പുള്ളിപ്പുലിയെ പിന്തുടര്‍ന്ന സംഘം അത് പെട്ടെന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചു.

തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയ പുള്ളിപ്പുലി മടങ്ങിവന്നത് അതിന്റെ വായില്‍ ഒരു സിംഹക്കുട്ടിയുമായിട്ടായിരുന്നു.

സിംഹക്കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അതിന്റെ തലയില്‍ കടിച്ചുകൊന്ന ശേഷം അതിനെ ഭക്ഷിക്കാന്‍ തുടങ്ങി.

ഭക്ഷണം പൂര്‍ത്തിയാക്കിയ ശേഷം മരത്തില്‍ നിന്നറങ്ങി കാടിനുള്ളിലേക്ക് മടങ്ങുകയും ചെയ്തു. സഫാരി വാഹനത്തിനരിലൂടെ അമ്മയ്‌ക്കൊപ്പം നടന്ന സിംഹക്കുട്ടികളില്‍ ഒന്നിനെയാണ് പുള്ളിപ്പുലി തട്ടിയെടുത്ത് ഭക്ഷണമാക്കിയത്.

ഈ അപൂര്‍വ കാഴ്ച നൊമ്പരപ്പെടുത്തുന്നതാണെങ്കിലും ഇതെല്ലാം പ്രകൃതിയുടെ നിയമമാണെന്നു മാത്രം കരുതി സമാധാനിക്കാം.

Related posts

Leave a Comment