പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ്! മോ​ന്‍​സ​നി​ൽനി​ന്നു പ​ണം വാ​ങ്ങി​യ സി​ഐ​ക്കു കിട്ടിയ പണികേട്ട് ഞെട്ടരുത്‌

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സ് പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ല്‍ നി​ന്നു പ​ണം വാ​ങ്ങി​യ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ്ഥ​ലം മാ​റ്റം.

കൊ​ച്ചി മെ​ട്രോ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സി​ഐ അ​ന​ന്ത​ലാ​ലി​നെ​യാ​ണ് സ്റ്റേ​റ്റ് ക്രൈം ​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി​യി​ല്‍ നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ണം കൈ​പ്പ​റ്റി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു.

കൊ​ച്ചി മെ​ട്രോ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ന​ന്ത​ലാ​ല്‍ ഒ​രു ല​ക്ഷം രൂ​പ​യും, വ​യ​നാ​ട് മേ​പ്പാ​ടി സി​ഐ എ.​ബി. വി​പി​ന്‍ 1.75 ല​ക്ഷം രൂ​പ​യും വാ​ങ്ങി​യ​താ​യി പി​ന്നീ​ട് ക​ണ്ടെ​ത്തി.

മോ​ന്‍​സ​ന്‍റെ ത​ട്ടി​പ്പ് പു​റ​ത്തു വ​രു​ന്ന​തി​ന് മു​മ്പാ​യി​രു​ന്നു ഇ​രു​വ​രും പ​ണം വാ​ങ്ങി​യ​ത്. ഡി​ജി​പി അ​നി​ല്‍​കാ​ന്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​വ​രു​വ​ര്‍​ക്കു​മെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

പ്ര​തി​യു​ടെ കൈ​യി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യി​രു​ന്ന​താ​യും ഇ​തു ക​ട​മാ​യി വാ​ങ്ങി​യ​താ​ണെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്.

എ​റ​ണാ​കു​ളം ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് എ​സ്പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. ന​മ്പ​ര്‍ 18 ഹോ​ട്ട​ല്‍ ഉ​ട​മ റോ​യ് വ​യ​ലാ​റ്റ് ഉ​ള്‍​പ്പെ​ട്ട മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​ണ് അ​ന​ന്ത​ലാ​ല്‍.

Related posts

Leave a Comment