ഒന്നും രണ്ടുമല്ല എട്ടു ലക്ഷത്തിന്റെ സെറ്റായിരുന്നു പെട്രോളൊഴിച്ച് കത്തിച്ചത്!! സ്‌കൂള്‍ കത്തിതീരുന്നതിന് മുമ്പെങ്കിലും ഓടിച്ചെല്ലുമോയെന്ന് സംവിധായകന്‍; പാപ്പി അപ്പച്ചായുടെ സെറ്റില്‍ ഉണ്ടായ രസകരമായ സംഭവം വിവരിച്ച് ധര്‍മജന്‍

മലയാളത്തിലെ മുന്‍നിര കോമഡി താരങ്ങളിലൊരാളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മിമിക്രി രംഗത്തുനിന്നും എത്തിയതുകൊണ്ട് ഏതുറോളും അനായാസം അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ധര്‍മജന് സാധിക്കും. ഇപ്പോഴിറങ്ങുന്ന മുന്‍നിര നായകന്മാരുടെ സിനിമകളിലെല്ലാം താരത്തിന് ഒരു വേഷമുണ്ടാകും. തന്റെ ആദ്യ സിനിമകളിലൊന്നായ പാപ്പി അപ്പച്ച എന്ന സിനിമയിലെ ഒരു രസകരമായ സംഭവം അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പങ്കുവച്ചു.

പാപ്പി അപ്പച്ചയുടെ പ്രധാന സീനുകളിലൊന്ന് എടുക്കുന്ന ദിവസം. ഡ്രൈവിംഗിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച് സെറ്റിലെത്തി. അവിടെ ചെന്നപ്പോഴല്ലേ അറിയുന്നത്. ഓടിക്കേണ്ടത് പഴയ വില്ലീസ് ജീപ്പ്. ഇന്നോവ രണ്ടുതിരി തിരിച്ചാമതിയെങ്കില്‍ ഇത് പതിനാറു തിരി തിരിക്കണം. ആ സിനിമയില്‍ പല സീനുകളിലും എന്നോട് വണ്ടിയെടുക്കടാ എന്നു പറയുന്ന ഡയലോഗ് ഉണ്ട്. എന്റെ ഡ്രൈവിംഗിന്റെ ഗുണം കൊണ്ടാണോന്നറിയില്ല അത് വണ്ടിയില്‍ കേറടാ എന്നാക്കേണ്ടിവന്നു.

ആ സിനിമയില്‍ സ്‌കൂള്‍ കത്തുന്നൊരു സീനുണ്ട്. അതിലേക്കു ജീപ് ഓടിച്ചു കയറ്റണം. ആദ്യ തവണ ടയര്‍ തിരിഞ്ഞുപോയി. രണ്ടാമത്തെ തവണ ജീപ് വളഞ്ഞുപോയി. ടേക്ക് ഓകെ ആയില്ല. എടാ… സെറ്റ് കത്തിത്തീരുമ്‌ബോഴേക്കെങ്കിലും ഓടിച്ചെത്തുമോ എന്നായി ഡയറക്ടര്‍. സ്‌കൂള്‍ കത്തിത്തീര്‍ന്നാല്‍ പിന്നെ പറഞ്ഞിട്ടു കാര്യമില്ലല്ലോ ?

എട്ടുലക്ഷത്തിന്റെ സെറ്റാണ് പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നത്. പിന്നെ മൂന്നാമത്തെ ടേക്കില്‍ ഓക്കെ ആയി. അപ്പൊഴാ എന്റെയും ശ്വാസം വീണത്! ധര്‍മജന്‍ ചിരിയോടെ പറഞ്ഞു നിര്‍ത്തുന്നു. ഇപ്പോള്‍ മത്സ്യ ബിസിനസിലും ഒരുകൈ വച്ചിരിക്കുന്ന ധര്‍മജന് പുതുവര്‍ഷത്തിലും കൈനിറയെ വേഷങ്ങളാണ്.

Related posts