ഒന്നാം ക്ലാസുകാരന്‍റെ ജീവൻ രക്ഷിച്ച പ്രജിത്തിന്‍റെ  ധീരതയ്ക്ക് ആ​ദിശ​ങ്ക​രയുടെ സ്നേഹോപഹാരം

കാ​ല​ടി: ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥിയുടെ ജീ​വ​ൻ ര​ക്ഷി​ച്ച പ്ര​ജി​ത്തി​ന് ഉ​പ​രിപ​ഠ​ന​ത്തി​നു അ​വ​സ​ര​മൊ​രു​ക്കി ആ​ദിശ​ങ്ക​ര ട്ര​സ്റ്റ്. മാ​ണി​ക്ക​മം​ഗ​ലം സ്വ​ദേ​ശി​യാ​യ പ്ര​ജി​ത്തി​നാ​ണ് ആ​ദി​ശ​ങ്ക​ര ട്ര​സ്റ്റ് അ​വ​രു​ടെ കീ​ഴി​ലു​ള​ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ന​ൽ​കുന്നത്. 2017 ജൂ​ണ്‍ 14 ന് ​മാ​ണി​ക്ക​മം​ഗ​ലം തു​റ​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ക​ണ്ണ​നെ അ​തിസാ​ഹ​സി​ക​മാ​യി പ്ര​ജി​ത്ത് ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

പ്ര​ജി​ത്തി​ന്‍റെ ഈ ​ധീ​ര​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ആ ​വ​ർ​ഷ​ത്തി​ൽ ത​ന്നെ ട്ര​സ്റ്റ് അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​രി വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. ഇ​തേത്തുട​ർ​ന്ന് പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​തോ​ടെ പ്ര​ജി​ത്ത് ശ്രീ​ശാ​ര​ദ വി​ദ്യാ​ല​യ​ത്തി​ൽ ഉ​പ​രി പ​ഠ​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു. 2017 ജൂ​ണി​ൽ തു​റ​യു​ടെ അ​ടു​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ക​ണ്ണ​ൻ കാ​ൽ​വ​ഴു​തി വെ​ള​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

തു​റ​യു​ടെ ഒ​രു വ​ശ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കൊ​ച്ചു​കു​ട്ടി​ക​ൾ ക​ണ്ണ​ൻ വെ​ള​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട് ബ​ഹ​ളം വ​ച്ചു. ഇ​ത് കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ജി​ത്ത് മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ആ​ഴ​മേ​റി​യ തു​റ​യി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി ക​ണ്ണ​നെ ക​രയ്​ക്ക​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ നി​ർ​ധ​നാ​യ പ്ര​ജി​ത്തി​ന്‍റെ ധീ​ര​ത​യെ അ​ഭി​ന​ന്ദിച്ച് ആ​ദി​ശ​ങ്ക​ര ട്രസ്റ്റിനു കീ​ഴി​ലു​ള​ള വി​ദ്യാ​ഭ്യാ​സ സ്ഥാ​ന​ങ്ങ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി മു​ത​ലു​ള​ള ഉ​പ​രി​പ​ഠ​നം സൗ​ജ​ന്യ​മാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

ശ്രീ ​ശാ​ര​ദ വി​ദ്യാ​ല​യ​ത്തി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​ർ​ന്ന പ്ര​ജി​ത്തി​നെ ആ​ദി​ശ​ങ്ക​ര മ​നേ​ജിംഗ് ട്ര​സ്റ്റി കെ. ​ആ​ന​ന്ദ് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി സ്വീ​ക​രി​ച്ചു. ആ​ദി​ശ​ങ്ക​ര ചീ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് ഓ​ഫീ​സ​ർ പ്രഫ. സി.​പി. ജ​യ​ശ​ങ്ക​ർ, പ്രി​ൻ​സി​പ്പാ​ൾ മ​ഞ്ജു​ഷ വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ്ര​ജി​ത്തി​നെ അ​നു​മോ​ദി​ച്ചു. പ്ല​സ് വ​ണി​ന് കൊ​മേ​ഴ്സ് ഐ​പി​യി​ലാ​ണ് പ്ര​ജി​ത്ത് ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നി​യ​റിംഗ് കോ​ള​ജ്, ശ്രീ​ശ​ങ്ക​ര കോ​ള​ജ്, ആ​ദി​ശ​ങ്ക​ര ട്രെ​യി​നിംഗ് കോ​ള​ജ് എ​ന്നി​വ ആ​ദി​ശ​ങ്ക​ര ട്ര​സ്റ്റി​ന് കീ​ഴി​ൽ വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ങ്ങ​ളാ​ണ്. തു​ട​ർ​ന്നു​ള​ള ഉ​പ​രി​പ​ഠ​നം എ​വി​ടെ വേ​ണ​മെ​ന്ന് പ്ര​ജി​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കാം.​ മാ​ണി​ക്ക​മം​ഗ​ലം ച​ന്ദ്ര​വി​ഹാ​ർ പ്ര​ദീ​പ് – ശ്രീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് പ്ര​ജി​ത്ത്.

Related posts