വലത് തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​! ബീ​ഫ് ഫെ​സ്റ്റി​വ​ൽ ബീ​പ് ഫെ​സ്റ്റി​വ​ലാ​യി

കോ​ൽ​ക്ക​ത്ത: വലത് തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ബീ​ഫ് ഫെ​സ്റ്റി​വ​ൽ ബീ​പ് ഫെ​സ്റ്റി​വ​ലാ​യി. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കോ​ൽ​ക്ക​ത്ത​യി​ലാ​ണ് സം​ഭ​വം. സെ​ൻ​ട്ര​ൽ കോ​ൽ​ക്ക​ത്ത​യി​ലെ സ​ദ​ർ സ്ട്രീ​റ്റി​ൽ ജൂ​ണ്‍ 23 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബീ​ഫ് ഫെ​സ്റ്റി​വ​ലി​നു നേ​രെ​യാ​ണ് വ​ല​ത് തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഇ​ൻ​റ​ർ​നെ​റ്റി​ലൂ​ടെ പ​രി​പാ​ടി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​യു​ന്നു. വ​ധ ഭീ​ഷ​ണി​വ​രെ ഉ​ണ്ടാ​യെ​ന്ന് ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തോ​ടെ പ​രി​പാ​ടി​യു​ടെ പേ​ര് മാ​റ്റാ​ൻ സം​ഘാ​ട​ക​ർ ത​യാ​റാ​യി. കോ​ൽ​ക്ക​ത്ത ബീ​ഫ് ഫെ​സ്റ്റി​വ​ൽ എ​ന്ന​ത് കോ​ൽ​ക്ക​ത്ത ബീ​പ് ഫെ​സ്റ്റി​വ​ൽ എ​ന്ന് പേ​രു​മാ​റ്റി.

ഇ​തി​നു ശേ​ഷം സൈ​ബ​ർ ആ​ക്ര​മ​ണം കു​റ​ഞ്ഞ​താ​യും സം​ഘാ​ട​ക​ർ പ​റ​യു​ന്നു. ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ് പു​തി​യ പേ​ര് നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ന് വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​നാ​യ അ​ർ​ജു​ൻ ക​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഐ​എ​എ​ൻ​എ​സി​നോ​ട് പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ​പ​ര​മോ മ​ത​പ​ര​മോ ആ​യ പ​രി​പാ​ടി​യ​ല്ലെ​ന്നും അ​ർ​ജു​ൻ പ​റ​ഞ്ഞു. ബീ​ഫ് ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ ത​രം വി​ഭ​വ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വ​ലി​ൽ ത​യാ​റാ​ക്കു​ന്ന​ത്. പ​ന്നി ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​മെ​ന്ന് അ​ർ​ജു​ൻ അ​റി​യി​ച്ചു.

Related posts