ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക്യാ​​ച്ച് നേ​​ടി​​യ വി​​ക്ക​​റ്റ് കീ​​പ്പ​​റെ​​ന്ന ബഹുമതി നേതി ധോണി

ജൊ​​ഹാ​ന്ന​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള ആ​​ദ്യ ട്വ​​ന്‍റി- 20യി​​ൽ ശി​​ഖ​​ർ ധ​​വാ​​ൻ, ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ എന്നിവരുടെ പ്ര​ക​ട‌​ന​ത്തി​നി​ടെ എം.​​എ​​സ്. ധോ​​ണി​ ഒ​രു റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. റീ​​സ് ഹെ​​ൻ​ഡ്രി​ക്സി​​നെ കൈ​ക്കു​ള്ളി​ലാ​ക്കി​യ ധോ​​ണി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക്യാ​​ച്ച് നേ​​ടി​​യ വി​​ക്ക​​റ്റ് കീ​​പ്പ​​റെ​​ന്ന റി​​ക്കാ​​ർ​​ഡാ​ണ് സ്വ​​ന്ത​​മാ​​ക്കി​യ​ത്. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​ന്‍റെ പ​​ന്തി​​ലാ​​യി​രു​ന്നു ക്യാ​​ച്ച്. 275 ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മു​​ൻ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ന്‍റെ 134-ാമ​​ത്തെ ക്യാ​​ച്ചാ​​യി​​രു​​ന്നു അ​​ത്.

ശ്രീ​​ല​​ങ്ക​​ൻ ഇ​​തി​​ഹാ​​സം കു​​മാ​​ർ സം​​ഗ​​ക്കാ​​ര​​യു​​ടെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന 254 ട്വ​​ന്‍റി-20​​യി​​ൽ 133 ക്യാ​​ച്ചാ​​ണ് ധോ​​ണി മ​​റി​​ക​​ട​​ന്ന​​ത്. ഇ​​ന്ത്യ​​യു​​ടെ ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് (227 ക​​ളി​​യി​​ൽ 123 ക്യാ​​ച്ച്), പാ​​ക്കി​​സ്ഥാ​​ന്‍റെ ക​​മ്രാ​​ൻ അ​​ക്മ​​ൽ (211 ക​​ളി​​യി​​ൽ 115 ക്യാ​​ച്ച്), വെ​​സ്റ്റ് ഇ​​ൻ​​ഡി​​സീ​​ന്‍റെ ദി​​നേ​​ഷ് രാം​​ദി​​ൻ (168 ക​​ളി​​യി​​ൽ 108 ക്യാ​​ച്ച്) എ​ന്നി​വ​രാ​ണ് പി​ന്നി​ലു​ള്ള​ത്.

അ​​ന്താ​​രാ​ഷ്‌​ട്ര ട്വ​​ന്‍റി-20​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പു​​റ​​ത്താ​​ക്ക​​ലു​​ക​​ൾ ന​​ട​​ത്തി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡും ധോ​​ണി​​യു​​ടെ പേ​​രി​​ലാ​​ണ്. 87 ക​​ളി​​യി​​ൽ 77 പു​​റ​​ത്താ​​ക്ക​​ലു​​ക​​ളാ​ണ് മു​​ൻ നാ​​യ​​ക​​ന്‍റെ പേ​​രി​​ലു​ള്ള​ത്. ഇ​​തി​​ൽ 48 ക്യാ​​ച്ചും 29 സ്റ്റം​​പിം​​ഗു​​മാ​​ണ്. ആ​​കെ 495 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 775 പു​​റ​​ത്താ​​ക്ക​​ലു​​ക​​ൾ ഉ​​ള്ള ധോ​​ണി, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മാ​​ർ​​ക് ബൗ​​ച്ച​​ർ, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റ് എ​​ന്നി​​വ​​ർ​​ക്കു പി​​ന്നി​​ൽ മൂ​ന്നാ​മ​താ​ണ്.

Related posts