ഉ​ട​ൻ വി​ര​മി​ക്കി​ല്ല; അ​ടു​ത്ത സീ​സ​ൺ ക​ളി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ധോ​ണി

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ നി​ന്ന് ഉ​ട​ൻ വി​ര​മി​ക്കി​ല്ലെ​ന്ന് ചെ​ന്നൈ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഐ​പി​എ​ൽ ഫൈ​ന​ലി​നു ശേ​ഷ​മു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ധോ​ണി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ൺ ക​ളി​ക്കാ​നാ​കും ഇ​നി​യു​ള്ള ശ്ര​മ​മെ​ന്ന് ഹ​ർ​ഷ ഭോ​ഗ്ല​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ധോ​ണി പ​റ​ഞ്ഞു.

“എ​ന്‍റെ വി​ര​മി​ക്ക​ലി​നു​ള്ള ഏ​റ്റ​വും ന​ല്ല സ​മ​യ​മാ​ണി​ത്. പ​ക്ഷേ എ​നി​ക്ക് എ​ല്ലാ​യി​ട​ത്തും ല​ഭി​ച്ച സ്നേ​ഹ​ത്തി​ന്‍റെ അ​ള​വു​ണ്ട്.

ഇ​വി​ടെ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക എ​ളു​പ്പ​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യം ഒ​മ്പ​തു മാ​സം ക​ഠി​നാ​ധ്വാ​നം ചെ​യ്ത് മ​റ്റൊ​രു ഐ​പി​എ​ൽ ക​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്ന​താ​ണ്.

ഇ​ത് എ​ന്‍റെ ഒ​രു സ​മ്മാ​ന​മാ​യി​രി​ക്കും. എ​ന്‍റെ ശ​രീ​ര​ത്തി​ന് അ​ത് എ​ളു​പ്പ​മ​ല്ല. എ​ങ്കി​ലും അ​തി​നാ​യി ശ്ര​മി​ക്കും. ഒ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ ഏ​ഴു മാ​സ​മു​ണ്ട്.’- ധോ​ണി പ​റ​ഞ്ഞു.

ഫൈ​ന​ലി​ൽ ഗു​ജ​റാ​ത്തി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചാ​ണ് ചെ​ന്നൈ കി​രീ​ടം ഉ​യ​ർ​ത്തി​യ​ത്. സി​എ​സ്കെ​യു​ടെ അ​ഞ്ചാം കി​രീ​ടം.

Related posts

Leave a Comment