ക​ണി​ക​ണ്ടു​ണ​രു​ന്ന നന്മയ്ക്കൊ​പ്പം സൈ​ക്കി​ളി​ൽ മാ​നേ​ജ​രും; പ​രി​സ്ഥി​തി​ക്കു ദോ​ഷമില്ല,  ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും, പ​ണ​ച്ചെ​ല​വ് കു​റ​ക്കാ​നും ഉത്തമമായ സൈക്കിളിനെക്കുറിച്ച്  ഫിലിപ്പ് തോമസ് പറ‍യുന്നതിങ്ങനെ… ‌


അ​ന്പ​ല​പ്പു​ഴ: കേ​ര​ളം ക​ണി​ക​ണ്ടു​ണ​രു​ന്ന നന്മയ്ക്കൊ​പ്പം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച് മി​ൽ​മ ഡ​യ​റി മാ​നേ​ജ​ർ. പു​ന്ന​പ്ര സെ​ൻ​ട്ര​ൽ പ്രൊ​ഡ​ക്ഷ​ൻ ഡ​യ​റി മ​നേ​ജ​റാ​യ ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് ക​ണ്ടു​വി​ള​യി​ൽ വീ​ട്ടി​ൽ ഫി​ലി​പ്പ് തോ​മ​സാ(54)​ണ് സ്വ​ന്തം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി സൈ​ക്കി​ളി​ലാ​ണ് ഫി​ലി​പ്പ് തോ​മ​സ് ജോ​ലി​ക്കെ​ത്തു​ന്ന​ത്.

ക​ണ്ടു​വി​ള വീ​ട്ടി​ൽ നി​ന്ന് 27 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് മി​ൽ​മ​യി​ലേ​ക്കു​ള്ള​ത്. രാ​വി​ലെ 7.30 ന് ​വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ 8.45ന് ​ജോ​ലി സ്ഥ​ല​ത്തെ​ത്തും. ജോ​ലി ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം തി​രി​കെ വീ​ട്ടി​ലെ​ത്തു​ന്പോ​ൾ പി​ന്നി​ടു​ന്ന 54 കി​ലോ​മീ​റ്റ​ർ ദൂ​രം ത​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു​ള്ള​താ​ണ​ന്നാ​ണ് ഫി​ലി​പ്പ് തോ​മ​സ് പ​റ​യു​ന്ന​ത്.

ര​ണ്ടു​വ​ർ​ഷം മു​ന്പ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ കൊ​ള​സ്ട്രോ​ൾ അ​തി​നാ​ൽ ത​ന്നെ ഇ​പ്പോ​ഴി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ടം മു​ത​ലു​ള്ള​താ​ണ് സൈ​ക്കി​ൾ സ​വാ​രി. പി​ന്നീ​ട​ത് ഒ​ഴി​വാ​ക്കി പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റി​യ​പ്പോ​ൾ ശാ​രീ​രി​ക അ​സ്വ​സ്ത​ത​ക​ൾ തോ​ന്നി. തു​ട​ർ​ന്നാ​ണ് പൂ​ർ​വാ​ധി​കം ശ​ക്തി​യി​ൽ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്.

ഇ​തി​നാ​യി 25000 രു​പ വി​ല​യു​ള്ള വി​ദേ​ശി​യാ​യ സൈ​ക്കി​ൾ വാ​ങ്ങി. ഏ​ഴു​കി​ലോ മാ​ത്ര​മാ​ണി​തി​ന്‍റെ ഭാ​രം. ഗി​യ​ർ സം​വി​ധാ​ന​വു​മു​ണ്ട്. വ​ർ​ഷ​ത്തി​ൽ 400 രൂ​പ​യോ​ള​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വേ​ണ്ടി വ​രു​ക. ജോ​ലി​ക്കെ​ത്താ​ത്ത ദി​വ​സ​ങ്ങ​ളി​ലും ഒ​രു മ​ണി​ക്കൂ​ർ സ​വാ​രി ഫി​ലി​പ്പ് തോ​മ​സ് മു​ട​ക്കാ​റി​ല്ല.

പ​രി​സ്ഥി​തി​ക്കു ദോ​ഷം വ​രു​ത്തു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​കു​ന്ന​തി​നു പു​റ​മെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും, പ​ണ​ച്ചെ​ല​വ് കു​റ​ക്കാ​നും സൈ​ക്കി​ൾ സ​വാ​രി സ​ഹാ​യ​ക​രു​മാ​ണ​ന്നും, സ്വീ​ഡ​ൻ, ഡ​ണ്‍ മാ​ർ​ക്ക് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​തു​പോ​ലെ ഇ​വി​ടെ​യു​ള്ള​വ​രും സൈ​ക്കി​ൾ സ​വാ​രി ശീ​ല​മാ​ക്ക​ണ​മെ​ന്നു​മാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ഫി​ലി​പ്പ് തോ​മ​സ് പ​റ​ഞ്ഞു.

Related posts