എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റും. ഡിപ്രഷൻ വന്നാലോ അസുഖം വന്നാലോ പഠന കാര്യങ്ങളിൽ സംശയം വന്നോലോ ഒക്കെ ചാറ്റ് ജിപിടിയുടെ സഹായം തേടാറുണ്ട്. ഇപ്പോഴിതാ ഡയറ്റ് ചെയ്യുന്നതിൽ ചാറ്റ് ജിപിടിയെ ആശ്രയിച്ച് പണി വാങ്ങിയ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാനഡയിൽ നിന്നുള്ള ഒരു 60 -കാരനാണ് കഥയിലെ നായകൻ. ഉപ്പിന്റെ അപയോഗത്തെ കുറിച്ച് ഇയാൾ ചാറ്റ് ജിപിടിയോട് സംശയം ചോദിച്ചു. അപ്പോൾ ചാറ്റ് ജിപിടി അതനുസരിച്ചുള്ള ഡയറ്റും ഇദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. ചാറ്റ് ജിപിടി പറഞ്ഞത് അനിസരിച്ച് ഇയാൾ ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു.
1900 -കളിൽ മരുന്നുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു സോഡിയം ബ്രോമൈഡ്. ഇത് പിന്നീട് വലിയ അളവിൽ കഴിക്കുന്നത് വിഷമായിത്തീരും എന്ന് കണ്ടുപിടിക്കുകയായിരുന്നു.മൂന്ന് മാസമായി 60 -കാരൻ സോഡിയം ബ്രോമൈഡ് ഉപയോഗിച്ചു വരികയായിരുന്നു. AI -യുടെ ഉപദേശത്തിന് പിന്നാലെ ഓൺലൈനിൽ നിന്നാണ് അദ്ദേഹം ഇത് വാങ്ങിയത്.
ഇതിന്റെ അമിത ഉപയോഗം മൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഇയാൾക്കുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഇയാൾ ആദ്യമൊന്നും താൻ കഴിക്കുന്ന സപ്ലിമെന്റ്സിന്റെ കാര്യം പറഞ്ഞിരുന്നില്ല. ഡയറ്റും മറച്ച്വച്ചു. തന്റെ അയൽക്കാരൻ കൊല്ലാൻ വേണ്ടി എന്തോ മരുന്ന് കുടിവെള്ളത്തിൽ കലർത്തിയെന്നാണ് ഇയാൾ ഡോക്ടർമാരോട് പറഞ്ഞത്.
തുടർ പരിശോധനയിൽ ഇയാൾക്ക് ഹാലൂസിനേഷൻ അടക്കം മറ്റ് പല ന്യൂറോ സൈക്യാട്രിക് ലക്ഷണങ്ങളും കണ്ടെത്തി. പിന്നീട് ഇയാളെ സൈക്യാട്രി വാർഡിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് ഇയാൾ സത്യം പുറത്ത് പറഞ്ഞത്. എന്തായാലും, ചാറ്റ്ജിപിടിയോട് മാത്രം ചോദിച്ച് ഡയറ്റിൽ മാറ്റം വരുത്താതിരിക്കുക എന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.