പെട്ടെന്ന് തടി കുറയ്ക്കാനുള്ള മാർഗങ്ങൾ ആയിരിക്കും നമ്മളിൽ പലരും നോക്കുന്നത്. എന്നാൽ അത് അത്യധികം അപകടമാണെന്ന വസ്തുത അറിയാതെയാണ് ഇക്കൂട്ടർ തടി കുറയ്ക്കാൻ ശ്രമിക്കുന്നത്.
ഇങ്ങനെ ചെയ്യുന്നത് മൂലം പല ആപത്തും അപകടങ്ങളും ഉണ്ടാവാറുണ്ട്. ചിലപ്പോൾ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകാം. ഡയറ്റ് ചെയ്ത് മരണത്തെ ക്ഷണച്ചു വരുത്തിയ 27- കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാകുന്നത്.
കരോലിന ക്രിസ്റ്റാക് എന്ന യുവതിയാണ് ഡയറ്റ് ചെയ്ത് സ്വന്തം ജീവൻ കളഞ്ഞത്. ‘ഫ്രൂട്ടേറിയൻ ഡയറ്റ്’ ആണ് യുവതി പിന്തുടർന്നത്. പഴങ്ങളും പഴച്ചാറുകളും മാത്രമായിരുന്നു യുവതി ഡയറ്റിൽ ഉൾപ്പെടുത്തിയത്. അമിതമായി ഈ ഡയറ്റ് പിന്തുടർന്നതോടെ യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. കണ്ണുകൾ കുഴിഞ്ഞ് ശരീരം മെലിഞ്ഞ് ഉണങ്ങി തൊലി ചുക്കിച്ചുളിഞ്ഞ് കൈകാലുകൾക്ക് ബലക്കുറവ് എന്നിവ അനുഭവപ്പെടാൻ തുടങ്ങി. നടക്കാൻ പോലും ഇവർക്ക് സാധിക്കാതെ വന്നു.
പോഷകക്കുറവ് മൂലം നഖങ്ങളും പല്ലുകളും പൊടിഞ്ഞ് പോകാൻ തുടങ്ങി. പോഷകക്കുറവിന്റെ എല്ലാ ലക്ഷണങ്ങളും ശരീരം കാണിക്കാൻ തുടങ്ങി. അങ്ങനെ പതിയെ കരോലിന എന്നന്നേക്കുമായി ലോകത്തോട് വിട പറഞ്ഞു.