ഡി​ജി​റ്റ​ൽ ആ​സ​ക്തി: നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ​ത് 41 കു​ട്ടി​ക​ള്‍; ചി​കി​ത്സ ന​ൽ​കി ര​ക്ഷപ്പെട്ടത് 1189 പേർ

കൊ​ച്ചി: മൊ​ബൈ​ല്‍ ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് എ​ന്നി​വ​യു​ടെ ദു​രു​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​തു 41 കു​ട്ടി​ക​ള്‍.

2021 മു​ത​ല്‍ 2025 സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തു​വ​രെ​യു​ള്ള ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​പ്ര​കാ​ര​മാ​ണി​ത്. ഫോ​ണ്‍ അ​ഡി​ക്‌​ഷ​ൻ മൂ​ലം ലൈം​ഗി​ക ചൂ​ഷ​ണം, ല​ഹ​രി​ക്ക​ച്ച​വ​ടം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട 30 കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യു​ണ്ടാ​യി.

ഗു​രു​ത​ര​മാ​യ ഡി​ജി​റ്റ​ല്‍ ആ​സ​ക്ത​രാ​യ കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​രം (പേ​രൂ​ര്‍​ക്ക​ട), കൊ​ച്ചി സി​റ്റി (മ​ട്ടാ​ഞ്ചേ​രി, കോ​മ്പാ​റ), തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​റു ഡി​ജി​റ്റ​ല്‍ ല​ഹ​രി​വി​മോ​ച​ന കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

ഇ​തു​വ​രെ 1,189 കു​ട്ടി​ക​ളെ ഡി​ജി​റ്റ​ല്‍ ആ​സ​ക്തി​യി​ൽ​നി​ന്ന് ചി​കി​ത്സി​ച്ചു ര​ക്ഷ​പ്പെ​ടു​ത്തി. നി​ല​വി​ല്‍ 275 കു​ട്ടി​ക​ള്‍​ക്കു ചി​കി​ത്സ ന​ല്‍​കി​വ​രു​ന്നു​ണ്ട്.​ഡി​ജി​റ്റ​ല്‍ ആ​സ​ക്ത​രാ​യ കു​ട്ടി​ക​ളി​ല്‍ ല​ഹ​രി​ക്ക​ട​ത്തു​കാ​രാ​യ​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​യാ​ണു ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​ക​ള്‍​ക്ക് മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി അ​വ​രെ ല​ഹ​രി​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ക​ട​ത്തു​ന്ന ഏ​ജ​ന്‍റു​മാ​രാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യു​ണ്ടാ​യി. മൊ​ബൈ​ല്‍​ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ല​ഹ​രി ന​ല്‍​കി​യും മ​റ്റും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment