ഞാന്‍ വിമാന അപകടത്തില്‍ കൊല്ലപ്പെടുമെന്ന് ഒരു ജ്യോത്സ്യന്‍ പറഞ്ഞിരുന്നു, അത്രയൊന്നും ഉണ്ടായില്ലല്ലോ, ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ജോഷിയോടും ലാല്‍ജോസിനോടും ദിലീപ് പറഞ്ഞത് ഇങ്ങനെ

ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച ആദ്യത്തെ പ്രമുഖന്‍ ആരാണ്? ഗണേഷ്കുമാറും ജയറാമും ഒക്കെ ഓണത്തോടനുബന്ധിച്ച് ദിലീപിനെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. എന്നാല്‍ അതിനും മുമ്പേ നടനെ തേടി വിഐപികള്‍ എത്തിയിരുന്നുവെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംവിധായകരായ ജോഷിയും ലാല്‍ജോസും ദിലീപ് ആലുവ സബ്ജയിലിലായതിന്റെ തൊട്ടടുത്തദിവസം അവിടെ എത്തിയിരുന്നുവത്രേ. താരത്തെ കണ്ട് ഇരുവരും പൊട്ടിക്കരയുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് വ്യത്യസ്ത സമയത്താണ് ഈ സംവിധായകര്‍ തങ്ങളുടെ കൂട്ടുകാരനെ തേടിയെത്തിയത്.

സംവിധായകന്‍ ജോഷി കാണാനെത്തിയപ്പോള്‍ പണ്ട് ജ്യോത്സ്യന്‍ തന്നോട് പറഞ്ഞ കാര്യം ദിലീപ് വെളിപ്പെടുത്തുകയും ചെയ്തു. നിങ്ങള്‍ (ദിലീപ്) വിമാനപകടത്തില്‍ കൊല്ലപ്പെടുമെന്ന് അന്ന് ജ്യോത്സ്യന്‍ പറഞ്ഞിരുന്നുവത്രേ. അന്ന് ചില പൂജകളും മറ്റും നടത്തുകയും ചെയ്തിരുന്നു. അതില്‍ കൂടുതലൊന്നും തനിക്ക് വന്നില്ലല്ലോയെന്ന് പറഞ്ഞ് ദിലീപ് പറഞ്ഞുവെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുഖമില്ലാതിരിക്കുന്ന ജഗതിക്കും ഇന്നസെന്റിനും വേണ്ടി പ്രാര്‍ഥിക്കാനും ദിലീപ് ആവശ്യപ്പെട്ടിരുന്നത്രേ.

ദിലീപിന് ജ്യോതിഷത്തിലുള്ള വിശ്വാസം സിനിമമേഖലയില്‍ ഏവര്‍ക്കും അറിവുള്ളതാണ്. ആലുവയിലെ പഴയ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി നവീകരിച്ചതും കാവ്യയുമായുള്ള കല്യാണം വേഗത്തില്‍ നടത്തിയതും ജ്യോതിഷികളുടെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങുകള്‍കള്‍ക്കെല്ലാം മുമ്പ് ജ്യോതിഷികളുടെ അഭിപ്രായം തേടുകയെന്നതും ദിലീപിന്റെ രീതിയായിരുന്നു.

Related posts