ശ്രീദേവിയുടെ കാമുകനായ ആ മധ്യവയസ്‌കന്‍ ആര് ! പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിന്റെ പുതിയ ടീസര്‍ ശ്രദ്ധേയമാകുന്നു…

പ്രിയ വാര്യര്‍ നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്‍രെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. പതിവ് പോലെ തന്നെ ഇത്തവണയും ചില സംശയങ്ങള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്. ശ്രീദേവിയുടെ പ്രണയനായകന്‍ ആരാണെന്ന സംശയമാണ് പുതിയ ടീസറിലെ ഉള്ളടക്കം. സിനിമയുടെ ആദ്യ ടീസര്‍ ബോളിവുഡില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തോട് സാമ്യം തോന്നുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നായിരുന്നു ആരോപണം.

പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ വലിയ മുതല്‍മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. ശ്രീദേവിയെന്ന കഥാപാത്രമായി പ്രിയ വാരിയര്‍ അഭിനയിക്കുന്നു. പ്രിയാംഷു ചാറ്റര്‍ജി, ആസിം അലി ഖാന്‍, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ആറാട്ട് എന്റര്‍ടെയ്ന്‍മെന്റ്ിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ്.കെ, മനിഷ് നായര്‍, റോമന്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയ് മാസം ചിത്രം തിയറ്ററുകളിലെത്തും.

Related posts