മധ്യപ്രദേശിലെ ധാറില്‍ നിന്നും 650 വര്‍ഷം പഴക്കമള്ളു ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി; മാംസഭോജികളായ ദിനോസറുകളുടെ മുട്ടകളെന്ന് സംശയം

മധ്യപ്രദേശിലെ ധാറില്‍ നിന്നും വീണ്ടും ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. ആറുമാസം മുന്‍പ് ഇവിടെ നിന്നും 256 ഫോസിലൈസ് ചെയ്യപ്പെട്ട ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയിരുന്നു. നര്‍മ്മദാ താഴ്വാരയില്‍ ദശലക്ഷക്കണക്കിന് വര്‍ഷം മുന്‍പ് ദിനോസറുകള്‍ മുട്ടവിരിയിക്കുവാനായി തിരഞ്ഞെടുത്ത സ്ഥലമാണിതെന്നാണ് പാലിയന്‍റോളജിസ്റ്റുകള്‍ അവകാശപ്പെട്ടത്.

അതേസമയം ഇത്തവണ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയത് വനംവകുപ്പാണ്. കുറച്ചു മാസങ്ങളായി ഈ പ്രദേശത്ത് ദിനോസര്‍ മുട്ടയുടെ പുതിയ ഫോസിലുകള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരുന്നു. തിരച്ചിലില്‍ വനംവകുപ്പിനൊപ്പം ദിനോസര്‍ വിദഗ്ദരും പങ്കെടുത്തിരുന്നു.

25 ദിനോസര്‍ മുട്ടകളുടെ ഫോസിലുകളാണ് ബാഗ് ഗ്രാമത്തിലെ ബഗെയ്ന്‍ നദിയുടെ തീരത്ത് മൂന്നിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്. ഏകദേശം 650വര്‍ഷത്തെ പഴക്കം ഇവയ്ക്ക് കാണുമെന്നാണ് കണക്ക്. ഇവ വിശദപരിശോധനയ്ക്കായി ചത്തീസ്ഗഢിലെയും ലഖ്‌നൗവിലെയും ഗവേഷണകേന്ദ്രങ്ങളിലേക്ക് അയക്കും.

അതേസമയം വനംവകുപ്പ് കൂടുതല്‍ മുട്ടകള്‍ കിട്ടിയ സാഹചര്യത്തില്‍ ഇവിടെ ദിനോസര്‍ ഫോസില്‍ പാര്‍ക്ക് നിര്‍മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

Related posts

Leave a Comment