അ​മ്മ​യ്ക്ക് ശി​ശു​സം​ര​ക്ഷ​ണ അ​വ​ധി അ​വ​കാ​ശം: സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന അ​മ്മ​മാ​രെ സം​ബ​ന്ധി​ച്ച ചൈ​ൽ​ഡ് കെ​യ​ർ ലീ​വ് (സി​സി​എ​ൽ) സം​ബ​ന്ധി​ച്ച ന​യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന അ​മ്മ​യ്ക്ക് ശി​ശു​സം​ര​ക്ഷ​ണ അ​വ​ധി അ​നി​വാ​ര്യ​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ന​ല​ഗ​ഡ് ഗ​വ. കോ​ള​ജി​ൽ ജ്യോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ ഹ​ർ​ജി​ക്കാ​രി​യു​ടെ സി​സി​എ​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഹ​ർ​ജി​ക്കാ​രി​യു​ടെ നി​ല​വി​ലു​ള്ള അ​വ​ധി തീ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സി​സി​എ​ലി​ന് അ​പേ​ക്ഷി​ക്കു​ക​യും എ​ന്നാ​ൽ അ​പേ​ക്ഷ സ​ർ​ക്കാ​ർ നി​ര​സി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ചോ​ദ്യം​ചെ​യ്തു ഹ​ർ​ജി​ക്കാ​രി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് 18 വ​യ​സി​നു താ​ഴെ​യു​ള്ള അം​ഗ​പ​രി​മി​ത​രാ​യ കു​ട്ടി​ക​ളു​ടെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ അ​മ്മ​മാ​ർ​ക്ക് 730 ദി​വ​സം വ​രെ അ​വ​ധി ല​ഭി​ക്കും. പ​രീ​ക്ഷ​യോ അ​സു​ഖ​മോ പോ​ലു​ള്ള ഏ​ത് ആ​വ​ശ്യ​ത്തി​നും ഈ ​അ​വ​ധി ഉ​പ​യോ​ഗി​ക്കാം.

Related posts

Leave a Comment