നി​മി​ഷ പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി; പ്രേ​മ​കു​മാ​രി മ​ക​ളെ കാ​ണു​ന്ന​ത് 12 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം.

നിമിഷ പ്രിയയെ 12 വർഷത്തിന് ശേഷമായിരിക്കും അമ്മ കാണുക. 2012ലാണ് പ്രേമകുമാരി നിമിഷ പ്രിയയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം വഴി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.

2012ലാ​ണ് നി​മി​ഷ പ്രി​യ യെ​മ​നി​ല്‍ ന​ഴ്‌​സാ​യി ജോ​ലി​ക്കു പോ​യ​ത്. ഭ​ര്‍​ത്താ​വ് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലും നി​മി​ഷ ക്ലി​നി​ക്കി​ലും ജോ​ലി നേ​ടി. യെ​മ​ന്‍ പൗ​ര​നാ​യ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ പ​രി​ച​യ​പ്പെ​ടു​ക​യും ഇ​രു​വ​രും ചേ​ര്‍​ന്ന് ക​ച്ച​വ​ട​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്ലി​നി​ക്ക് തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ‌‌​യ്തു.

യെ​മ​ന്‍ പൗ​ര​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യ​ല്ലാ​തെ ക്ലി​നി​ക്ക് ആ​രം​ഭി​ക്കാ​നാ​കി​ല്ല എ​ന്ന​തി​നാ​ലാ​ണ് മ​ഹ്ദി​യു​ടെ സ​ഹാ​യം തേ​ടി​യ​ത്. ബി​സി​ന​സ് തു​ട​ങ്ങാ​ന്‍ നി​മി​ഷ​യും ഭ​ര്‍​ത്താ​വും ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യ​മെ​ല്ലാം മ​ഹ്ദി​ക്ക് കൈ​മാ​റി​യി​രു​ന്നു.

ഇ​ട​യ്ക്ക് ഇ​വ​ര്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് നി​മി​ഷ പ്രി​യ മാ​ത്ര​മാ​ണ് യെ​മ​നി​ലേ​ക്കു പോ​യ​ത്. തു​ട​ര്‍​ന്ന് ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യി​ല്‍ ​നി​ന്നു​ണ്ടാ​യ മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ത്തി​ല്‍​ നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി 2017ല്‍ ​മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ് നി​മി​ഷ​പ്രി​യ​യ്‌​ക്കെ​തി​രേ​യു​ള്ള കേ​സ്.

 

 

Related posts

Leave a Comment