കടലോളം നീളുന്നു തട്ടിപ്പ് !  നാ​ല്പ​തു രൂ​പ​യ്ക്ക് ഡീ​സ​ലുമായി ആഴക്കടലിൽ തട്ടിപ്പു സംഘം; ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടും  പരാതി നൽകാനാളില്ല; തട്ടിപ്പിൽ ആളെ  വീഴിക്കുന്നവഴി ഇങ്ങനെ…

പ​റ​വൂ​ർ: നാ​ല്പ​തു രൂ​പ​യ്ക്ക് ഡീ​സ​ൽ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പു​റം​ക​ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ത​ട്ടി​പ്പി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ക്കു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ന​ഷ്ട​പ്പെ​ട്ടി​ട്ടും ആ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ത്ത​തും ഇ​തുസം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കാ​ത്ത​തു​മാ​ണ് ത​ട്ടി​പ്പു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​കു​ന്ന​ത്.

ത​ന്‍റെ അ​റി​വി​ൽ മാ​ത്രം പ​ത്ത് പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്ന് കു​ള​ച്ച​ൽ സ്വ​ദേ​ശി​യും അ​ന​ന്നാ​സ് ബോ​ട്ടി​ന്‍റെ സ്രാ​ങ്കു​മാ​യ അ​രു​ൾ പ​റ​യു​ന്നു. അ​രു​ളി​ന് ര​ണ്ടാ​യി​രം ലി​റ്റ​ർ ഡീ​സ​ലി​നാ​യി 80,000 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

അ​മി​തലാ​ഭ​ത്തി​ൽ ഡീ​സ​ൽ വാ​ങ്ങാ​ൻ ശ്ര​മി​ച്ച് ഒ​രു ല​ക്ഷ​വും ര​ണ്ടുല​ക്ഷ​വും ന​ൽ​കി​യ​വ​രും ഉ​ണ്ടെ​ന്ന് അ​രുൾ പ​റ​ഞ്ഞു. ഇ​വ​രെ​ല്ലാത​ന്നെ ഇ​ർ​ഫാ​ൻ ആ​ർ മ​ൻ​സൂ​രി എ​ന്ന​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് തു​ക കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലി​ലെ ഡീ​സ​ൽ പ​കു​തി വി​ല​യി​ൽ താ​ഴെ ന​ൽ​കാ​മെ​ന്നു കാ​ണി​ച്ച് വാ​ട്ട്സ​പ്പ് മെ​സേ​ജ് അ​യ​ച്ചും ഫോ​ണി​ൽ വി​ളി​ച്ച് പ്ര​ലോ​ഭി​ച്ചു​മാ​ണ് ഇ​വ​ർ ഇ​ര​ക​ളെ കു​ടു​ക്കു​ക.

ഒ​രു ല​ക്ഷം ലി​റ്റ​ർ ഡീ​സ​ൽ അധികമാണെന്ന്
വി​പ​ണി​യി​ൽ 96 രൂ​പ വി​ല​യു​ള്ള ഡീ​സ​ൽ 40 രൂ​പ​യ്ക്ക് ന​ൽ​കാ​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ക​പ്പ​ലി​ന് ആ​വ​ശ്യ​മാ​യ ഇ​ന്ധ​നം എ​ല്ലാ​ദി​വ​സ​വും നി​റ​യ്ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ങ്കൂ​ര​മി​ട്ട് കി​ട​ക്കു​ന്ന​തി​ന്നാ​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ ഡീ​സ​ൽ അ​ധി​ക​മു​ണ്ടെ​ന്നും ഇ​ത് ബ്ലാ​ക്കി​ൽ വി​ല കു​റ​ച്ച് ന​ൽ​കു​ക​യാ​ണെ​ന്നും വി​ശ്വ​സി​പ്പി​ക്കും.

പോലീ​സി​നെ​യോ കോ​സ്റ്റ് ഗാ​ർ​ഡി​നെ​യോ ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഇ​വ​രു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​ണെ​ന്നും ഇ​വ​ർ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഡീ​സ​ൽ വാ​ങ്ങാ​ൻ ബോ​ട്ടു​കാ​ർ സ​മ്മ​ത​മ​റി​യി​ക്കും. തു​ട​ർ​ന്നു ബോ​ട്ടു​മാ​യി ക​പ്പ​ലി​ന​ടു​ത്തെ​ത്താ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടും.

അല്പം പച്ചക്കറിയും ഇറച്ചിയും
വാങ്ങാനെത്തുന്നവരുടെ വിശ്വസ്തത വർധിപ്പിക്കാൻ ത​ങ്ങ​ളു​ടെ പ​ച്ച​ക്ക​റി, ഇ​റ​ച്ചി എ​ന്നി​വ തീ​ർ​ന്നി​രി​ക്കു​കയാ ണെ ന്നും അതിനാൽ വരുന്പോൾ അതുകൂടെ വാങ്ങണമെന്നും പറയും.

തു​ക ഡീ​സ​ൽ അ​ടി​ക്കു​ന്ന സ​മ​യം ഗൂ​ഗി​ൾ​പേ ആ​യി ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് പ​റ​യു​മെ​ങ്കി​ലും ക​പ്പ​ലി​നു സ​മീ​പം ബോ​ട്ടു​മാ​യി എ​ത്തു​ന്ന​തോ​ടെ തു​ക ന​ൽ​കാ​തെ ഡീ​സ​ൽ ന​ൽ​കാ​ൻ ക്യാ​പ്റ്റ​ൻ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ക്കും.

ഗൂ​ഗി​ൾ പേ ​ന​ട​ത്തി ക​ഴി​ഞ്ഞാ​ൽ മ​റു​വ​ശം ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​കും.

വീഴ്ത്താൻ ചിത്രങ്ങളും
പ​ല ന​മ്പ​റി​ൽ നി​ന്നും ബ​ന്ധ​പ്പെ​ടു​ന്ന ഇ​വ​ർ ഇ​ര​ക​ളെ വി​ശ്വ​സി​പ്പി​ക്കു​വാ​ൻ നെ​റ്റി​ൽ​നി​ന്നും എ​ടു​ക്കു​ന്ന വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളാ​ണ് ബോ​ട്ടു​കാ​ർ​ക്ക് അ​യ​ച്ചു ന​ൽ​കു​ക.

ഈ ​ചി​ത്ര​ങ്ങ​ളി​ൽ ഡീ​സ​ൽ പ​ക​രു​ന്ന​തും, ക​പ്പ​ൽ ഓ​ടി​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ വ​രെ ഉ​ണ്ടാ​കും.ഒ​രു ബോ​ട്ടി​ൽ ഒ​രു സ​മ​യം 4000 മു​ത​ൽ 6000 വ​രെ ലി​റ്റ​ർ ഡീ​സ​ൽ നി​റ​യ്ക്കാ​നാ​കും.

വി​ലക്കുറ​വി​ന് ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ പ​ര​മാ​വ​ധി പണം ​ലാ​ഭി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ബോ​ട്ടു​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ തു​ക ന​ഷ്ട​മാ​കും. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ ന​ൽ​കി​യ ഗൂ​ഗി​ൾ പേ ​സ്ക്രീ​ൻ ഷോ​ട്ട് കാ​ട്ടി മ​റ്റു​ള്ള​വ​രു​ടെ വി​ശ്വ​സ്ത​ത നേ​ടി​യെ​ടു​ക്കു​ന്ന തന്ത്ര​വും ത​ട്ടി​പ്പുസം​ഘം പ​യ​റ്റു​ന്നു​ണ്ട്.

Related posts

Leave a Comment