സ​ത്യം എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യാം: ക​ലാ​ഭ​വ​ൻ മ​ണി​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ല​ന്ന് പ​റ​ഞ്ഞി​രു​ന്നോ? പ്ര​തി​ക​ര​ണ​വു​മാ​യി ദി​വ്യ ഉ​ണ്ണി

ബാ​ല​താ​ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച നടി ദി​വ്യ ഉ​ണ്ണി വ​ള​രെ പെ​ട്ട​ന്ന് ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യി​രു​ന്നു. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി, ജ​യ​റാം, ദി​ലീ​പ് തു​ട​ങ്ങിയ മു​ൻ​നി​ര നാ​യ​ക​ന്മാ​ർ​ക്കൊ​പ്പം താ​രം നാ​യി​ക​യാ​യും സ​ഹോ​ദ​രി​യാ​യും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. 

എ​ന്നാ​ൽ ഇ​തി​നി​ടെ അ​തു​ല്യ ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​ക്കൊ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്നും ന​ട​നെ നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​പ​മാ​നി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ ദി​വ്യ​ക്കെ​തി​രെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ ന​ടി നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇപ്പോൾ. 

“അ​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നി​ല്ല ഞാ​ൻ. കാ​ര​ണം ക​മ​ന്‍റു​ക​ൾ ത​ന്നെ​യാ​ണ്. ന​മ്മ​ൾ എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും അ​താ​രു ജ​സ്റ്റി​ഫി​ക്കേ​ഷ​ൻ പോ​ലെ ആ​കും. ന​മ്മ​ൾ ശ​രി​യാ​ണ് അ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ ന​മ്മ​ളു​ടെ ഭാ​ഗം പ​റ​യു​മ്പോ​ലെ ഒ​ക്കെ​യാ​വും. അ​തുകൊ​ണ്ട് അ​തേ കു​റി​ച്ച് പ​റ​യാ​ൻ ഞാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നി​ല്ല. മ​ണി​ച്ചേ​ട്ട​നു​മാ​യു​ള്ള ബ​ന്ധം എ​ന്ന് പ​റ​യു​ന്ന​ത്, ആ​ദ്യ​ത്തെ സി​നി​മ മു​ത​ൽ എ​ത്ര​യോ സി​നി​മ​ക​ൾ ചെ​യ്ത​താ​ണ്. 

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​വി​നോ​ടു​ള്ള ബ​ഹു​മാ​നം കാ​ണി​ച്ച് കൊ​ണ്ടു​ത​ന്നെ ഞാ​ൻ പ​റ​യു​ക​യാ​ണ്. ആ ​സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ എ​ന്താ​ണ് എ​ന്ന് എ​നി​ക്ക് അ​റി​യാം. ഇ​ത്ത​ര​ത്തി​ൽ എ​ഴു​തു​ന്ന​വ​ർ മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല. അ​വ​ർ മ​റു​പ​ടി​യും ന​മ്മു​ടെ സ​മ​യ​വും അ​ർ​ഹി​ക്കു​ന്നി​ല്ല. ഞാ​ൻ നെ​ഗ​റ്റീ​വ് ക​മ​ന്‍റു​ക​ൾ നോ​ക്കാ​റു​മി​ല്ല”, എ​ന്നാ​ണ് ദി​വ്യ ഉ​ണ്ണി പ​റ​ഞ്ഞ​ത്. 

Related posts

Leave a Comment