വാഷിംഗ്ടൺ: ന്യൂയോർക്കിൽ രക്ഷിതാക്കൾക്കൊപ്പം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അക്രമാസക്തനായ ജർമൻ ഷെപ്പേർഡ്-പിറ്റ് ബുൾ സങ്കരയിനത്തിൽപ്പെട്ട നായ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.
അതിദാരുണമായ സംഭവത്തിൽ അനിമൽ കൺട്രോൾ വിഭാഗം നായയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.