കുറവിലങ്ങാട്: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ വളർത്തുനായ ആക്രമിച്ചു. വളർത്തുനായയെ അഴിച്ചുവിട്ടതു സംബന്ധിച്ച് ചോദ്യം ചെയ്തപ്പോൾ നായയുടെ ഉടമസ്ഥനും മകനും ചേർന്ന് മർദിച്ചതായി പരാതി.
മണ്ണയ്ക്കനാട് കുന്നങ്കിൽ സുവർണാലയം ശ്രീജിത്തി (42)നാണ് നായയുടെ കടിയേറ്റത്. സംഭവത്തിൽ ആക്രമണം നടത്തിയവർക്കെതിരേ മരങ്ങാട്ടുപിള്ളി പോലീസിൽ പരാതി നൽകി.
സ്കൂട്ടറിൽ പോകുകയായിരുന്ന ശ്രീജിത്ത് നായ്ക്കൾ ഓടിയെത്തുന്നത് കണ്ടപ്പോൾ സ്കൂട്ടർ നിര്‍ത്തിയെങ്കിലും നായ്ക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
പൊതുവഴിയിൽ നായ്ക്കളെ അഴിച്ചുവിടുന്നതിനെ ശ്രീജിത്ത് ചോദ്യം ചെയ്തതോടെയാണ് ഗൃഹനാഥനും മകനും ചേർന്ന് ആക്രമിച്ചതെന്ന് പറയുന്നു.