ആരും പേടിക്കേണ്ട, ഞാനില്ലേ ഇവിടെ..? ഓടിക്കോ..!! പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കള്ളന്മാർ; പേടിച്ചോടി വളർത്തുനായ

നാ​യ​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​വ​ലി​നാ​യി​ട്ടാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ചി​ല​ർ വീ​ടി​നു പു​റ​ത്ത് അ​വ​യെ പാ​ർ​പ്പി​ക്കു​ന്പോ​ൾ ചി​ല​ർ വീ​ടി​നു​ള്ളി​ലാ​യി​രി​ക്കും നാ​യ​ക​ൾ​ക്ക് സ്ഥാ​നം ന​ൽ​കു​ക.

വി​ല കൂ​ടി​യ നാ​യ​ക​ളെ​യാ​യി​രി​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​ത്തോ​ടെ വീ​ടി​നു​ള്ളി​ൽ വ​ള​ർ​ത്തു​ക. എ​ത്ര വ​ലി​യ നാ​യ​യാ​ണെ​ങ്കി​ലും ക​രു​തി​ക്കൂ​ട്ടി വ​രു​ന്ന ക​ള്ള​ന്മാ​രെ നേ​രി​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടാ​റു​ണ്ട്.

അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ബ്രി​ട്ട​നി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഉ‌​ട​മ​യും മ​ക​ളും കൂ​ടി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ഉ​ട​നെ ക​ള്ള​ന്മാ​ർ വീ​ടി​നു​ള്ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

പ​ട്ടാ​പ്പ​ക​ലാ​ണ് ക​ള്ള​ന്മാ​ർ ര​ണ്ടാം​നി​ല​യി​ലെ വാ​തി​ൽ ഇ​ള​ക്കി അ​ക​ത്ത് ക​യ​റി​യ​ത്. വീ‌​ടി​നു​ള്ളി​ൽ ഉ​ണ്ടാ‍​യി​രു​ന്ന നാ​യ കു​ര​ച്ച് ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ക​ള്ള​ന്മാ​ർ അ​ത് കാ​ര്യ​മാ​ക്കി​യി​ല്ല.

ആ‍​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ക​ള്ള​ന്മാ​രെ പേ​ടി​ച്ച് നാ​യ പി​ന്മാ​റു​ക​യും ചെ​യ്തു. ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇനത്തിൽപ്പെട്ട നാ​യ​യാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഉ​ട​മ തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും മൂ​ന്നു ക​ള്ള​ന്മാ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെന്ന് വ്യക്തമാക്കി.

ക​ള്ള​ന്മാ​രെ ബ​ഹ​ളം​വ​ച്ച് നാ​യ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. പ​ണ​വും സ്വ​ർ​ണ​വും ക​ള്ള​ന്മാ​ർ കൊ​ണ്ടു​പോ​യെ​ന്ന് ഉ​ട​മ പ​റ​ഞ്ഞു.

Related posts

Leave a Comment