‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും ! സദാചാര ആങ്ങള കളിച്ച യുവാവിന് കിടിലന്‍ മറുപടിയുമായി ദൃശ്യ രഘുനാഥ്

സദാചാര ആങ്ങളമാരുടെയും സദാചാര ഗുണ്ടകളുടെയും നാടായി കേരളം മാറുകയാണോയെന്നു തോന്നിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന പല വാര്‍ത്തകളും. സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയാല്‍ പോര മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെട്ട് അഭിപ്രായം പറയുകയും അവര്‍ തങ്ങളെ അനുസരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. സ്ത്രീകള്‍, പ്രത്യേകിച്ച് നടിമാര്‍ പങ്കുവയ്ക്കുന്ന ചിത്രത്തിന് താഴെ അശ്ലീല കമന്റുകളും ഉപദേശങ്ങളുമായി എത്തുന്ന ആളുകളുടെ ശല്യം കൊണ്ട് പലരും പലരും പൊറുതിമുട്ടിയിരിക്കുകയാണ്

ഹാപ്പി വെഡ്ഡിംഗ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദൃശ്യ രഘുനാഥിനാണ് ഇപ്പോള്‍ സദാചാരക്കാരന്റെ ആക്രമണം നേരിടേണ്ടി വന്നത്. തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യ പോസ്റ്റ് ചെയ്തതോടെയാണ് സദാചാര ആങ്ങള രംഗത്തെത്തിയത്. എന്നാല്‍ യുവാവിന് നല്ല ഒന്നാംതരം മറുപടിയാണ് ദൃശ്യ കൊടുത്തത്. അതാണിപ്പോള്‍ ചര്‍ച്ചയാവുന്നത്.

‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്. ഇതിന് ദൃശ്യ നല്‍കിയ മറുപടി ഇങ്ങനെ. ‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ, മറച്ചുപിടിക്കാവുന്ന രീതിയില്‍ അത് മറച്ചുപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസ്സിലാക്കാന്‍ ശ്രമിക്കൂ- ദൃശ്യ മറുപടി നല്‍കി.

എന്തായാലും സദാചാര ആങ്ങളയ്ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയ ദൃശ്യയെ അഭിനന്ദിച്ച് ഒരുപാട് ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആയിരത്തോളം അക്കൗണ്ടുകളില്‍ നിന്ന് ആ ഒരൊറ്റ കമന്റിന് ഒട്ടനവധി പേര്‍ മറുപടി നല്‍കി. സദാചാര ആങ്ങളമാര്‍ക്ക് ഇടയ്ക്കിടെ ഇങ്ങനെ ഡോസ് കൊടുക്കുന്നത് നല്ലതാണെന്ന അഭിപ്രായമാണ് മിക്കവരും പങ്കുവയ്ക്കുന്നത്.

View this post on Instagram

🧜🏻‍♀️🕶

A post shared by HUMAN🥀 (@drishya__raghunath) on

View this post on Instagram

Pretending to be a🧜🏻‍♀️with 🕶

A post shared by HUMAN🥀 (@drishya__raghunath) on

View this post on Instagram

River got me like 💦💦🙈 #nofilterneeded

A post shared by HUMAN🥀 (@drishya__raghunath) on

Related posts