അടിപൊളി ‘ബുട്ട ബൊമ്മ’ ഡാന്‍സുമായി ദൃശ്യ രഘുനാഥും കൂട്ടുകാരിയും; വീഡിയോ കാണാം…

മലയാളത്തിലെ യുവനായികയായ ദൃശ്യ രഘുനാഥ് സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളിലും ഡാന്‍സിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജന്‍ സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2016ലാണ് ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയത്. പിന്നീട് മാച്ച് ബോക്സ് എന്ന ചിത്രത്തിലും ദൃശ്യ അഭിനയിച്ചിരുന്നു. ശാദി മുബാറക് എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ അഭിനയിച്ച ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുകയാണ് ദൃശ്യയും കൂട്ടുകാരിയും. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കു വെച്ച ഈ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായത്. എന്തായാലും സംഗതി കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

Read More

‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും ! സദാചാര ആങ്ങള കളിച്ച യുവാവിന് കിടിലന്‍ മറുപടിയുമായി ദൃശ്യ രഘുനാഥ്

സദാചാര ആങ്ങളമാരുടെയും സദാചാര ഗുണ്ടകളുടെയും നാടായി കേരളം മാറുകയാണോയെന്നു തോന്നിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന പല വാര്‍ത്തകളും. സ്വന്തം ജീവിതത്തില്‍ നടപ്പാക്കിയാല്‍ പോര മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെട്ട് അഭിപ്രായം പറയുകയും അവര്‍ തങ്ങളെ അനുസരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. സ്ത്രീകള്‍, പ്രത്യേകിച്ച് നടിമാര്‍ പങ്കുവയ്ക്കുന്ന ചിത്രത്തിന് താഴെ അശ്ലീല കമന്റുകളും ഉപദേശങ്ങളുമായി എത്തുന്ന ആളുകളുടെ ശല്യം കൊണ്ട് പലരും പലരും പൊറുതിമുട്ടിയിരിക്കുകയാണ് ഹാപ്പി വെഡ്ഡിംഗ്, മാച്ച് ബോക്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദൃശ്യ രഘുനാഥിനാണ് ഇപ്പോള്‍ സദാചാരക്കാരന്റെ ആക്രമണം നേരിടേണ്ടി വന്നത്. തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യ പോസ്റ്റ് ചെയ്തതോടെയാണ് സദാചാര ആങ്ങള രംഗത്തെത്തിയത്. എന്നാല്‍ യുവാവിന് നല്ല ഒന്നാംതരം മറുപടിയാണ് ദൃശ്യ കൊടുത്തത്. അതാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. ‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്.…

Read More