ദൃശ്യം ഹോളിവുഡിലേക്കും; ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്

ജീ​ത്തു ജോ​സ​ഫ്-​മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ദൃ​ശ്യം ഹോ​ളി​വു​ഡ് റീ​മേ​ക്കി​ന് ഒ​രു​ങ്ങു​ന്നു. ദൃ​ശ്യം സി​നി​മ​യു​ടെ ര​ണ്ട് ഭാ​ഗ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര റീ​മേ​ക്ക് അ​വ​കാ​ശം പ​നോ​ര​മ സ്റ്റു​ഡി​യോ​സ് സ്വ​ന്ത​മാ​ക്കി. പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ഗ​ൾ​ഫ്സ്ട്രീം പി​ക്ചേ​ഴ്സു​മാ​യും, ജോ​റ്റ് ഫി​ലിം​സു​മാ​യും ചേ​ർ​ന്നാ​ണ് ഹോ​ളി​വു​ഡി​ൽ ദൃ​ശ്യം നി​ർ​മ്മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ, ചൈ​നീ​സ് വി​പ​ണി​ക​ളി​ൽ ഗം​ഭീ​ര​മാ​യ വി​ജ​യ​കൊ​യ്ത്തി​ന് ശേ​ഷ​മാ​ണ് ചി​ത്രം ഹോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ ചിത്രം കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഹിന്ദി ചിത്രത്തിന്‍റെ റീമേക്ക് എന്ന നിലയിലാണ് കൊറിയൻ പരിഭാഷ ഒരുങ്ങുന്നത്. 

ഹോ​ളി​വു​ഡി​നാ​യി ചി​ത്രം റീ​മേ​ക്ക് ചെ​യ്യു​ന്ന​തി​ൽ വ​ള​രെ​യേ​റെ സ​ന്തോ​ഷം ഉ​ണ്ടെ​ന്ന് പ​നോ​ര​മ സ്റ്റു​ഡി​യോ​യു​ടെ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കു​മാ​ർ മം​ഗ​ത് പ​ഥ​ക് പ​റ​ഞ്ഞു. ഈ ​ക​ഥ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രോ​ടൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. കൊ​റി​യ​യ്ക്കും ഹോ​ളി​വു​ഡി​നും ശേ​ഷം, അ​ടു​ത്ത മൂ​ന്നോ അ​ഞ്ചോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ ദൃ​ശ്യം നി​ർ​മ്മി​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ദൗ​ത്യമെന്നും, അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment