കൂട്ടുകാർക്കൊപ്പം വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നിടെ അ​ഷ്മിൽ അ​റി​ഞ്ഞി​ല്ല മ​ര​ണ​ത്തി​ലേ​ക്കാ​ണ് തന്‍റെ പോ​ക്കെ​ന്ന്: ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ചെ​ന്നൈ​യി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നിടെ മ​ല​യാ​ളി യു​വാ​വ് മു​ങ്ങി മ​രി​ച്ചു. മ​ല​പ്പു​റം പോ​ത്തു​ക​ല്ല് പൂ​ള​പ്പാ​ടം ക​രി​പ്പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് അ​ഷ്മി​ല്‍ (19) ആ​ണ് മ​രി​ച്ച​ത്.

ചെ​ന്നൈ​യി​ല്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് എ​ത്തി​യ​താ​യി​രു​ന്നു. വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘം ക്വാ​റി​യി​ല്‍ എ​ത്തി​യ​ത്.

എ​ല്ലാ​വ​രും വെ​ള്ള​ക്കെ​ട്ടി​ല്‍ നീ​ന്താ​നി​റ​ങ്ങി. മ​റ്റു​ള്ള​വ​രെ​ല്ലാം നീ​ന്തി ക​ര​യ്ക്കു ക​യ​റി​യി​ട്ടും അ​ഷ്മ​ലി​നെ ക​ണ്ടി​ല്ല. വൈ​കി​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കെ​ണ്ട​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. നു​സ്ര​ത്ത് ആ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ന്‍: അ​സ്‌​വ​ക്.

Related posts

Leave a Comment