കിഴക്കമ്പലത്തെ അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ മയക്കുമരുന്നുപയോഗവും മോഷണവും വ്യാപകമാവുന്നു

drugകിഴക്കമ്പലം: കിഴക്കമ്പലം, പഴങ്ങനാട് മേഖലകളില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മോഷണവും മയക്കുമരുന്നുപയോഗവും വര്‍ധിക്കുന്നതായി പരാതി. അന്യസംസ്ഥാനക്കാരായ ചിലര്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍ കയറി നിത്യോപയോഗ സാധനങ്ങള്‍ മോഷ്ടിക്കുന്നത് പതിവായിരിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പഴങ്ങനാട് രണ്ടു വീടുകളില്‍ കയറി അരിയും ഭക്ഷണസാധനങ്ങളും മോഷ്ടിച്ചതായി പരാതിയുയര്‍ന്നിട്ടുണ്ട്.

പകല്‍ സമയങ്ങളില്‍ തുറന്നു കിടക്കുന്ന അടുക്കള വാതിലിലൂടെ അകത്ത് കയറിയാണ് ഇവര്‍ മോഷണം നടത്തുന്നത്. ഭക്ഷണ പദാര്‍ഥങ്ങളാണ് അധികവും മോഷ്ടിക്കപ്പെ ടുന്നത്. ഇതോടൊപ്പം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്നതായി ബൈക്കുകളില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘവും വ്യാപകമാകുന്നുണ്ട്. പള്ളിക്കര, മനയ്ക്കക്കടവ്, കടമ്പ്രയാര്‍, പഴങ്ങനാട്, പുക്കാട്ടുപടി എടത്തല എന്നിവിടങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ സ്ഥലങ്ങളിലും പൊതു ഇട ങ്ങളിലും വന്‍തോതില്‍ ലഹരി ഉപയോഗിക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലും മയക്കുമരുന്നു സംഘങ്ങള്‍ പിടിമുറുക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് കൃത്യമായ സ്ഥലങ്ങളില്‍ സാധനമെത്തിച്ചു കൊടുക്കുന്നത് ഈ പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചാണെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. നിരവധി തവണ ഇക്കാര്യങ്ങള്‍ പോലീസിനെ അറിയിച്ചെങ്കിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ആക്ഷപം ശക്തമാ ണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ കിഴക്കമ്പലം സ്കൂളിനു സമീപത്ത് മോഷണം നടത്താന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

Related posts