ദു​ബാ​യി​ലെ തീ​പി​ടി​ത്തം! മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

മ​ല​പ്പു​റം: ദു​ബാ​യി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റി​ജേ​ഷ്, ഭാ​ര്യ ജി​ഷി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വേ​ങ്ങ​ര​യി​ലെ പ​ണി പൂ​ര്‍​ത്തി​യാ​കാ​നി​രു​ന്ന വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്. രാ​വി​ലെ എ​ട്ടി​ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​ത്തോ​ടെ​യാ​ണ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

പ​ത്ത​ര​യോ​ടെ വേ​ങ്ങ​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. അ​ല്‍​പ​സ​മ​യ​ത്തി​ന​കം ത​റ​വാ​ട്ടു​വ​ള​പ്പി​ല്‍ ഇ​രു​വ​രു​ടെ​യും സം​സ്‌​കാ​രം ന​ട​ക്കും.

ദെ​യ്‌​റ ഫി​ര്‍​ജ് മു​റാ​റി​ലെ കെ​ട്ടി​ട​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. പു​ക ശ്വ​സി​ച്ചാ​ണ് മ​ര​ണം.

Related posts

Leave a Comment