സു​ഡാ​നി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ല​ക്കോ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

ആ​ല​ക്കോ​ട്: സു​ഡാ​നി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ല​ക്കോ​ട് നെ​ല്ലി​പ്പാ​റ കാ​ക്ക​ട​വ് സ്വ​ദേ​ശി​യും വി​മു​ക്ത​ഭ​ട​നു​മാ​യ ആ​ൽ​ബ​ർ​ട്ടി (48) ന്‍റെ മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി​യ​ത്. സ്ഥ​ലം എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ്, കെ. ​സു​ധാ​ക​ര​ൻ എം​പി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹം ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റാ​ൻ സാ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ദാ​ൽ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​യി​ൽ സെ​ക്യൂ​രി​റ്റി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ആ​ൽ​ബ​ർ​ട്ട്. കാ​ന​ഡ​യി​ലു​ള്ള മ​ക​ൻ ഓ​സ്റ്റി​നോ​ട് ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വീ​ടി​ന്‍റെ ജ​ന​ലി​ന​രി​കെനി​ന്ന് ഫോ​ൺ ചെ​യ്യു​മ്പോ​ൾ കെ​ട്ടി​ട​ത്തി​നു താ​ഴെ എ​ത്തി​യ തോ​ക്കു​ധാ​രി​ക​ൾ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ സ​മ​യ​ത്ത് ഭാ​ര്യ സൈ​ബ​ലി​യും ഇ​ള​യ മ​ക​ൾ മ​രീ​റ്റ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ആ​ൽ​ബ​ർ​ട്ടി​നൊ​പ്പം അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഇ​രു​വ​രും ര​ണ്ടാ​ഴ്ച മു​മ്പാ​ണ് സു​ഡാ​നി​ൽ എ​ത്തി​യ​ത്.

ആ​ല​വേ​ലി​ൽ അ​ഗ​സ്റ്റി​ൻ-​മേ​ഴ്സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ആ​ൽ​ബ​ർ​ട്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സ്റ്റാ​ർ​ലി, ഷ​ർ​മി. ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്കു നോ​ക്കി​യ​പ്പോ​ൾ അ​ക്ര​മി​സം​ഘം ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ് വെ​ടി​വച്ച​തെ​ന്ന് പി​താ​വ് അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

കൂ​ടെ​യു​ള്ള ഭാ​ര്യ​യും മ​ക​ളും സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്നു​വെ​ന്ന് അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. സു​ഡാ​നി​ലെ എം​ബ​സി​യി​ലു​ള്ള മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

Related posts

Leave a Comment