മാലിന്യ ചാക്കുകളുമായി കാറിൽ ചിലരെത്തി; ആറാം മൈലിൽ പിന്നീടു സംഭവിച്ചത്…

ക​ടു​ത്തു​രു​ത്തി: ചാ​ക്കി​ല്‍​കെ​ട്ടി കാ​റി​ലെ​ത്തി​ച്ച മാ​ലി​ന്യം റോ​ഡ​രി​കി​ല്‍ ത​ള്ളാ​ന്‍ ശ്ര​മി​ച്ച​വ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ആ​റാം​മൈ​ലി​ലാ​ണ് സം​ഭ​വം.

കോ​ട്ട​യം സ്വ​ദേ​ശി​ക​ള്‍ എ​റണാ​കു​ള​ത്തേ​ക്കു പോ​കും വ​ഴി​യാ​ണ് ആ​റാം​മൈ​ലി​ല്‍ റോ​ഡ​രി​കി​ല്‍ കൂ​ടി​ക്കിട​ക്കു​ന്ന മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ലേ​ക്കു ത​ങ്ങ​ള്‍ കാ​റി​ല്‍ കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​ന്‍ ശ്ര​മി​ച്ച​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂടി​യ​തോ​ടെ ത​ങ്ങ​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ മാ​ലി​ന്യം തി​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മാ​ലി​ന്യ​വു​മാ​യെ​ത്തി​യ​വ​രെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പിക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ര്‍ – വൈ​ക്കം റോ​ഡ​രി​കി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​ന്‍ ന​ട​പ​ടി​ക​ളി​ല്ല. മാ​ലി​ന്യ​ങ്ങ​ള്‍ ചാ​ക്കി​ല്‍ നി​റ​ച്ചു റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​സ​ര​വാ​സി​ക​ള്‍​ക്കും ദു​രി​ത​മാ​യി​ട്ടും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ മൗ​നം തു​ട​രു​ക​യാ​ണ്.

ഏ​റ്റു​മാ​നൂ​ര്‍ – വൈ​ക്കം റോ​ഡി​ല്‍ മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ആ​റാം​മൈ​ലി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ കു​മി​ഞ്ഞു കൂ​ടു​ന്ന​ത്.

മാ​ലി​ന്യ​ങ്ങ​ള്‍ ചീ​ഞ്ഞ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് കൂ​ടി ക​ട​ന്നു പോ​കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്.

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ലാ​ണ് റോ​ഡ​രി​കി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

മ​ഴ​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ല്‍ പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം കെ​ട്ടി​ക്കിട​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്നു നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

മു​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​രോ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം സം​ഭ​രി​ക്കു​ന്ന​തി​ന് മി​നി എം​സി​എ​ഫു​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു.

ഇ​വ​യി​ലെ​ല്ലാം മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​യു​ക​യും പി​ന്നീ​ട് എം​സി​എ​ഫു​ക​ള്‍​ക്കു ചു​റ്റും മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തെ​യും എം​സി​എ​ഫു​ക​ള്‍ നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment