ചെമ്പേരി: വാലിനോടു സാമ്യമുള്ള കോഴിമുട്ട കൗതുകമായി. പൈസക്കരി മടയ്ക്കലിലെ മാളിയേക്കല്‍ വിനീഷിന്റെ വീട്ടിലെ നാടന്‍ കോഴിയാണ് വിചിത്ര രൂപത്തിലുള്ള മുട്ടയിട്ടത്. സാധാരണ ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടു സെന്റീമീറ്ററോളം നീളത്തില്‍ വാലുപോലെ ഒരുഭാഗം തള്ളിനില്ക്കുന്ന രൂപത്തിലാണ് മുട്ട. രണ്ടുവയസോളം പ്രായമുള്ള പിടക്കോഴി ഇതിനുമുമ്പ് രണ്ട് മഞ്ഞക്കരുക്കളുള്ള മുട്ടയിട്ടിരുന്നു. ആ മുട്ടയ്ക്ക് സാധാരണ മുട്ടയുടെ ആകൃതി തന്നെയായിരുന്നുവെന്നു വിനീഷ് പറഞ്ഞു.