ബെ​യ്റൂ​ട്ടി​ലും ക​രുവ​ന്നൂ​ർ! പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തീ​യി​ടും, ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി നി​ക്ഷേ​പ​ക​ൻ

ബെ​യ്റൂ​ട്ട്: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ലെ​ബ​ന​നി​ൽ നി​ക്ഷേ​പം വി​ട്ടു​കി​ട്ടാ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി യു​വാ​വ്.

പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കു പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നി​ക്ഷേ​പ​ക​നാ​യ യു​വാ​വ് ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്.

ലെ​ബ​ന​നി​ന്‍റെ ത​ല​സ്ഥ​ന​മാ​യ ബെ​യ്റൂ​ട്ടി​ലെ ബാ​ങ്കി​ലാ​ണ് സം​ഭ​വം. ത​ന്‍റെ നി​ക്ഷേ​പം വി​ട്ടു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ്വ​യം​തീ​കൊ​ളു​ത്തി മ​രി​ക്കു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഇ​യാ​ളു​ടെ ഏ​ക​ദേ​ശം 200,000 ഡോ​ള​റാ​ണ് ബാ​ങ്കി​ലു​ള്ള​ത്. ഇ​ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച ബെ​യ്‌​റൂ​ട്ടി​ൽ ഹം​റ ജി​ല്ല​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ‌ പെ​ട്രോ​ൾ ക്യാ​നു​മാ​യാ​ണ് ഇ​യാ​ൾ ക​യ​റി​യ​ത്. ആ​റോ​ളം ജീ​വ​ന​ക്കാ​രെ ഇ​യാ​ൾ ബ​ന്ദി​യാ​ക്കി.

മൂ​ന്നു ത​വ​ണ ഇ​യാ​ൾ മു​ന്ന​റി​യി​പ്പാ​യി വെ​ടി​യു​തി​ർ​ത്തു. അ​ക്ര​മി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സൈ​ന്യ​വും പോ​ലീ​സും ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment