കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ൽ സംഭവിച്ചത് സുരക്ഷാ വീഴ്ചയോ;  അ​ഫ്ഗാ​ന്‍ പൗ​ര​നെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ്

കൊ​ച്ചി: വ്യാ​ജ രേ​ഖ​ക​ള്‍ ന​ല്‍​കി കൊ​ച്ചി ക​പ്പ​ല്‍​ശാ​ല​യി​ല്‍ ജോ​ലി നോ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ അ​ഫ്ഗാ​ന്‍ പൗ​ര​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ട​ണ​മെ​ന്ന അ​പേ​ക്ഷ പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ക​സ​റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്കു പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

പി​ടി​കൂ​ടി​യ സ​മ​യ​ത്ത് പ്രാ​ഥ​മി​ക​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണു പോ​ലീ​സ്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും പോ​ലീ​സി​നൊ​പ്പം ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍.

ഇ​വ​ര്‍ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തേ​ത​ന്നെ ശേ​ഖ​രി​ച്ചി​രു​ന്ന​താ​യാ​ണു സൂ​ച​ന​ക​ള്‍. സു​ര​ക്ഷാ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​കും പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ക.

വ്യാ​ജ രേ​ഖ​ക​ള്‍ ന​ല്‍​കി ക​പ്പ​ല്‍​ശാ​ല​യ്ക്കു​ള്ളി​ല്‍ ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം ജോ​ലി ചെ​യ്ത അ​സ​മി​ല്‍ തായ് വേരുള്ള ഈ​ദ്ഗു​ള്‍(23-​അ​ബ്ബാ​സ് ഖാ​ന്‍ ) എ​ന്ന​യാ​ളെ​യാ​ണു കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യ​ത്.

കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്നു​മാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. വ്യാ​ജേ രേ​ഖ ച​മ​ച്ച​തി​നും പാ​സ്പോ​ര്‍​ട്ട് ച​ട്ടം ലം​ഘി​ച്ച​തി​നു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts

Leave a Comment