കിടക്കയിൽ കുതിരശക്തി കിട്ടാൻ ര​സ​മ​ണി ഏ​ല​സ്! അഞ്ചുലക്ഷം കൊടുത്തുവാങ്ങാൻ സിനിമാ നടൻമാർ മുതൽ വ്യവസായികൾ വരെ; കു​തി​ര ശ​ക്തി തേ​ടി ഏ​ല​സി​ന്‍റെ പി​ന്നാ​ലെ മലയാളികളുടെ പരക്കംപാച്ചിൽ….

സ്വ​ന്തം ലേ​ഖ​ക​ൻ
ത​ല​ശേ​രി: ലൈം​ഗി​ക ഉ​ത്തേ​ജ​നം വാ​ഗ്ദാ​നം ചെ​യ്ത് പുതിയ തട്ടിപ്പ്. “ര​സ​മ​ണി” ഏ​ല​സ് രം​ഗ​ത്ത്. മെ​ർ​ക്കു​റി​യും പ്ലാ​റ്റി​ന​വും ഒ​പ്പം അ​തീ​വ ര​ഹ​സ്യ​ക്കൂട്ടും ചേ​ർ​ത്തു ത​യാ​റാ​ക്കു​ന്ന ര​സ​മ​ണി ഏ​ല​സ് സ​മ്പ​ന്ന​ർ​ക്കി​ട​യി​ൽ പ്രി​യ ഐ​റ്റ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

സം​സ്ഥാ​ന​ത്തു​ട​നീ​ളം ഏ​ജ​ന്‍റു​മാ​രു​ള്ള ര​സ​മ​ണി ഏ​ല​സ് മാ​ഫി​യ കൊ​യ്യു​ന്ന​തു കോ​ടി​ക​ളാ​ണ്.മെ​ർ​ക്കു​റി​യും പ്ലാ​റ്റി​ന​വും ചേ​ർ​ത്ത് അ​ദ്ഭുത കൂ​ട്ടി​ലൂ​ടെ പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ ഏ​ല​സ് ത​യാറാ​ക്കു​ന്ന​തത്രേ.

ഏ​ഴ് ദി​വ​സ​ത്തെ ഉ​പ​വാ​സ​ത്തി​നു ശേ​ഷം മാ​ത്ര​മേ ഏ​ല​സ് ധ​രി​ക്കാ​വൂ​വെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ ധ​രി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഉ​പ​വാ​സ​ത്തി​നു ശേ​ഷം ഏ​ല​സ് അ​ര​യി​ൽ കെ​ട്ടി​യാ​ൽ കു​തി​ര ശ​ക്തി​യാ​ണ് വാ​ഗ്ദാ​നം.

ഏ​ല​സി​നൊ​പ്പം പ്ര​ത്യേ​കം പ്രാ​ർ​ഥ​നാ വി​ധി​ക​ളോ​ടെ ത​യാ​റാ​ക്കി​യ ലേ​ഹ്യ​വും ന​ൽ​കു​ന്നു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു ഏ​ല​സി​ന് ഈ​ടാ​ക്കു​ന്ന​ത്. അ​റു​പ​ത് പി​ന്നി​ട്ട​വ​രാ​ണ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും.

കേ​ര​ള​ത്തി​ലെ നി​ര​വ​ധി സ​മ്പ​ന്ന​ർ ഇ​തി​ന​കം ഏ​ല​സ് സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു. സി​നി​മ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ് ര​സ​മ​ണി ഏ​ല​സി​നെ പു​റം ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഒ​രു ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി​യി​ലാ​ണ് ര​സ​മ​ണി ഏ​ല​സി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.

വ​യാ​ഗ്ര പോ​ലു​ള്ള ഗു​ളി​ക​ളു​ടെ ഉ​പ​യോ​ഗം ശ​രീ​ര​ത്തി​നു പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ണ് ര​സ​മ​ണി ഏ​ല​സി​ന്‍റെ ഏ​ജ​ന്‍റു​മാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ സ​മീ​പി​ക്കു​ന്ന​ത്.

ഉ​പ​യോ​ഗി​ച്ചു ഫ​ലം കി​ട്ടി​യ ഉ​ന്ന​ത​രു​ടെ റ​ഫ​റ​ൻ​സും സം​ഘം അ​തീ​വ ര​ഹ​സ്യ​മാ​യി കൈ​യി​ൽ ക​രു​തു​ന്നു​ണ്ട്. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കും എം​എ​ൽ​എം ത​ട്ടി​പ്പു​ക​ൾ​ക്കും ഇ​ര​യാ​കു​ന്ന മ​ല​യാ​ളി​ക​ൾ ലൈം​ഗി​ക​ത​യ്ക്കു കു​തി​ര ശ​ക്തി തേ​ടി ഏ​ല​സി​ന്‍റെ പി​ന്നാ​ലെ പാ​യു​ക​യാ​ണി​പ്പോ​ൾ.

Related posts

Leave a Comment