ആ പേര്‌ മാ​ത്രം എ​ങ്ങ​നെ ? രാവിലെ വോട്ടു ചെയ്യാനെത്തിയപ്പോൾ ആ കുടുംബം ഞെട്ടിപ്പോയി; വോട്ട് ചെയ്യാനാവാതെ അവര്‍ മടങ്ങി

കോ​ട്ട​യം: ഒ​രു കു​ടും​ബ​ത്തി​ലെ മ​ര​ണ​പ്പെ​ട്ടു പോ​യ​ ആളു​ടെ ഒ​ഴി​കെ​യു​ള്ള ആ​റു വോ​ട്ടു​ക​ൾ നീ​ക്കം ചെ​യ്ത​താ​യി പ​രാ​തി.

വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന വ​ട​വാ​തൂ​ർ മേ​പ്പു​റ​ത്ത് എം.​കെ. റെ​ജി​മോ​ന്‍റെ ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ആ​റു പേ​രു​ടെ വോ​ട്ടു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മ​ര​ണ​പ്പെ​ട്ടു പോ​യ റെ​ജി​മോ​ന്‍റെ പി​താ​വ് എം.​കെ. കേ​ശ​വ​ന്‍റെ പേ​ര് ആ​റാം വാ​ർ​ഡി​ലെ ബൂ​ത്തി​ലു​ണ്ട്.

ഇ​ന്നു രാ​വി​ലെ റെ​ജി​മോ​നും കു​ടും​ബാം​ഗ​ങ്ങ​ളും വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് വോ​ട്ടർ പ​ട്ടി​ക​യി​ൽ നി​ന്നും പേ​ര് നീ​ക്കം ചെ​യ്ത വി​വ​ര​മ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഇ​വ​ർ നാ​ളു​ക​ൾ​ക്കു മു​ന്പ് ആ​റാം വാ​ർ​ഡി​ൽ നി​ന്നും 13-ാം വാ​ർ​ഡി​ലേ​ക്ക് താ​മ​സം മാ​റി​യ​തി​നാ​ലാ​ണ് വോ​ട്ട് നീ​ക്കം ചെ​യ്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ വോ​ട്ട് 13-ാം വാ​ർ​ഡി​ലേ​ക്ക് മാ​റ്റാ​ൻ അ​പേ​ക്ഷ ന​ല്കി​യി​ട്ടി​ല്ലെ​ന്നും അ​പേ​ക്ഷ ന​ല്കി​യി​രു​ന്നെ​ങ്കി​ൽ മ​രി​ച്ചു പോ​യ​യാ​ളു​ടെ പേ​ര് മാ​ത്രം എ​ങ്ങ​നെ ആ​റാം വാ​ർ​ഡി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ല​നി​ൽക്കു​മെ​ന്നും ക​ഴി​ഞ്ഞ ത​ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് ചെ​യ്തി​രു​ന്ന​താ​യും റെ​ജി​മോ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment