ചൂടിനെ വകവയ്ക്കാതെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചൂടേറിയ മ​ണ്ഡ​ല​ പ​ര്യ​ട​ന​ത്തി​ര​ക്കിൽ

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ്, എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ര​ക്കി​ല്‍. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഐ​സ​ക് ഇ​തി​നോ​ട​കം തി​രു​വ​ല്ല, പൂ​ഞ്ഞാ​ര്‍, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ദ്യ​ഘ​ട്ട പ​ര്യ​ട​നം പൂ​ര്‍​ത്തീ​ക​രി​ച്ചു. ഇ​ന്ന് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലാ​ണ് പ​ര്യ​ട​നം.

രാ​വി​ലെ ഇ​ര​വി​പേ​രൂ​രി​ല്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളെ റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം തു​ട​ങ്ങും. രാ​വി​ലെ എ​ട്ടി​ന് തോ​മ്പി​ക്ക​ണ്ട​ത്ത് ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വൈ​കു​ന്നേ​രം പെ​രു​നാ​ട് കോ​ട്ടാ​പ്പാ​റ​യി​ല്‍ സ​മാ​പി​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റോ​ണി​യു​ടെ മ​ണ്ഡ​ല​പ​ര്യ​ട​നം നാ​ളെ മ​ല്ല​പ്പ​ള്ളി​യി​ല്‍ ആ​രം​ഭി​ക്കും.

കെ​പി​സി​സി രാ​ഷ്്ട്രീയ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ച്ചു ഉ​മ്മ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ആ​ന്‍റോയു​ടെ നാ​ള​ത്തെ പ​ര്യ​ട​നം.

എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റണി ഇ​ന്ന​ലെ ക​റു​ക​ച്ചാ​ല്‍ ടൗ​ണി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.​നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നൊ​പ്പം പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍​ക​ണ്ട് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കാ​ന്‍ കൂ​ടി അ​നി​ല്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment