മ​ന്ദാ​ര​ച്ചെ​പ്പു​ണ്ടോ…! ഒരേ വേഷത്തിലെത്തി മന്ത്രിയും കളക്ടറും; ഗാനമേള വേദിയില്‍ സദസിനെ കൈയിലെടുത്തത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: ഒ​രേ വേ​ഷ​ത്തി​ലെ​ത്തി​യ മ​ന്ത്രി​യും ക​ള​ക്ട​റും ഗാ​ന​മേ​ള വേ​ദി​യി​ല്‍ സ​ദ​സി​നെ കൈ​യി​ലെ​ടു​ത്തു.

എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന ന​ഗ​റി​ല്‍ ഇ​ന്ന​ലെ രാ​ത്രി ന​ട​ന്ന ഗാ​ന​മേ​ള​യി​ല്‍ വി​ധു പ്ര​താ​പി​നൊ​പ്പ​മാ​ണ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജും ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​രും ഗാ​യ​ക​രാ​യെ​ത്തി​യ​ത്.

മ​ന്ദാ​ര​ച്ചെ​പ്പു​ണ്ടോ…. എ​ന്നു തു​ട​ങ്ങു​ന്ന ച​ല​ച്ചി​ത്ര ഗാ​ന​മാ​ണ് ഇ​വ​ര്‍ ആ​ല​പി​ച്ച​ത്.

സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ മു​മ്പ് തി​ള​ങ്ങി​യി​ട്ടു​ള്ള മ​ന്ത്രി​യും ക​ള​ക്ട​റും ഗാ​ന​മേ​ള ആ​സ്വ​ദി​ക്കാ​ന്‍ നേ​ര​ത്തെ ത​ന്നെ എ​ത്തി​യി​രു​ന്നു.

മൂ​ന്നു മി​നി​ട്ടി​ല്‍ ഇ​താ നി​ങ്ങ​ളു​ടെ രേ​ഖാചി​ത്രം; ച​ന്ദ്രപ്ര​കാ​ശി​ന് ആ​ശം​സ​യു​മാ​യി ക​ള​ക്ട​റും

പ​ത്ത​നം​തി​ട്ട: ഞൊ​ടി​യി​ട​യി​ല്‍ വ്യ​ക്തി​ക​ളു​ടെ ചി​ത്രം വ​ര​ച്ചു ന​ല്‍​കി മേ​ള​യി​ല്‍ ത​രം​ഗ​മാ​യ ച​ന്ദ്ര​പ്ര​കാ​ശ് എ​ന്ന ക​ലാ​കാ​ര​നെ കാ​ണാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ദി​വ്യ എ​സ്. അ​യ്യ​ര്‍ എ​ത്തി.

സ്നേ​ഹോ​പ​ഹാ​ര​മാ​യി കാ​രി​ക്കേ​ച്ച​ര്‍ വ​ര​ച്ചു ന​ല്‍​കി ച​ന്ദ്ര പ്ര​കാ​ശ്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന എ​ന്റെ കേ​ര​ളം പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന​മേ​ള​യി​ലെ ടൂ​റി​സം വ​കു​പ്പി​ലെ സ്റ്റാ​ളി​ലാ​ണ് ച​ന്ദ്ര​പ്ര​കാ​ശ് ചി​ത്ര​ര​ച​ന ന​ട​ത്തി​യ​ത്.

വി​വ​രം കേ​ട്ട​റി​ഞ്ഞ ക​ള​ക്ട​ര്‍ മൂ​ന്നു മി​നി​ട്ട് അ​ത്ഭു​തം കാ​ണാ​നാ​ണ് നേ​രി​ട്ടെ​ത്തി​യ​ത്. വ്യ​ക്തി​ക​ളു​ടെ ചി​ത്രം മി​നി​ട്ടു​ക​ള്‍​ക്കു​ള്ളി​ല്‍ വ​ര​ച്ചു ന​ല്‍​കു​ന്ന അ​ത്ഭു​ത സൃ​ഷ്ടി ക​ണ്ടു നി​ന്ന ക​ള​ക്ട​റെ ച​ന്ദ്ര പ്ര​കാ​ശ് പ്ര​ത്യേ​കം ക്ഷ​ണി​ച്ചാ​ണ് കാ​രി​ക്കേ​ച്ച​ര്‍ വ​ര​ച്ചു ന​ല്‍​കി​യ​ത്. ചി​ത്രം എ​ന്നും സൂ​ക്ഷി​ച്ചു വ​യ്ക്കു​മെ​ന്ന് ച​ന്ദ്ര പ്ര​കാ​ശി​ന് ഉ​റ​പ്പു ന​ല്‍​കി​യാ​ണ് ക​ള​ക്ട​ര്‍ മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment