ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസില്‍വച്ച് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നോക്കി യുവാവിന്റെ ലൈംഗികവൈകൃതം, തൊടുപുഴ സ്വദേശി പിടിയില്‍, ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് എതിര്‍സീറ്റിലിരുന്ന പെണ്‍കുട്ടി

thoകേരളം ഞരമ്പ് രോഗികളുടെ നാടായി മാറുകയാണോ? കഴിഞ്ഞദിവസം കോട്ടയം ഈരാറ്റുപേട്ടയില്‍ നടന്നത് ഈ സംശയത്തിന് അടിവരയിടുന്ന സംഭവമാണ്. ബസില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയാണ് തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്ത യുവാവിന്റെ ലൈംഗികവൈകൃതം മൊബൈലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ഇടുക്കി വണ്ണപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കോട്ടയം സ്വദേശിനിയായ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തക ആരതി റോബിന്റെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട പോലീസിനു പരാതി നല്കുകയായിരുന്നു. യുവാവിന്റെ ലൈംഗികവൈകൃതത്തെക്കുറിച്ചുള്ള പരാതി പോലീസ് ആദ്യം അവഗണിച്ചെങ്കിലും പരാതിക്കാര്‍ സ്വന്തം നിലയില്‍ ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. കോട്ടയത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതിയുടെ ചിത്രം ചില വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതില്‍ ഒരു ഗ്രൂപ്പില്‍നിന്ന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചു. വണ്ണപ്പുറം സ്വദേശിയായ ഇയാള്‍ തൊടുപഴയില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുകയാണെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകന്‍ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ ഉണര്‍ന്നുപ്രവര്‍ത്തിച്ച പോലീസുകാര്‍ പ്രതിയെ കൈയോടെ പൊക്കി.

19800621_1049893538474615_952274217502230596_o

സംഭവത്തെക്കുറിച്ച് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ KSRTC ബസ്സില്‍ വച്ച് ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ ദുരനുഭവത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്റെ സുഹൃത്ത് ആയ Sreedeep Ck Alavil അയച്ചു തന്ന മെസേജ് അപ്പോള്‍ തന്നെ പാലാ Dysp ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അദ്ദേഹം അന്വേഷണം നടത്താം എന്ന് പറയുകയും ചെയ്തു.

തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ കൂടി ഈ സംഭവം പുറത്തു കൊണ്ടുവന്ന Gince Joseph എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുകയും, അതുവഴിയായി പെണ്‍കുട്ടിയോട് സംസാരിക്കുകയും ചെയ്തു. പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കി. ഷെയര്‍ ചെയ്ത മെസേജ് വഴിയായി ഒരു വാട്ട്‌സപ്പ് ഗ്രൂപ്പില്‍ ഒരാള്‍ ഇയാളെ തിരിച്ചറിഞ്ഞു. ഈ വിവരം എന്റെ സുഹൃത്തായ Ibin Kandavanam എനിക്ക് തന്നു. ഈ വിവരം ഈരാറ്റുപേട്ട SI യ്ക്ക് കൈമാറുകയും ചെയ്തു.

19693811_1049893575141278_8642133564643792109_o

ഇപ്പോള്‍ പാലാ Dysp യും ഈരാറ്റുപേട്ട SI യും വിളിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി അറിയിച്ചു.. അന്വേഷണം നടത്താന്‍ നേതൃത്വം നല്‍കുകയും എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്ത ജില്ലാ പോലീസ് മേധാവി രാമചന്ദ്രന്‍ സാറിനും, പാലാ Dysp വിനോദ് സാറിനും, ഈരാറ്റുപേട്ട SI സാറിനും, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും, പ്രതിയെ കണ്ടെത്താന്‍ സഹായിച്ച ഓരോരുത്തര്‍ക്കും ഒരുപാട് നന്ദി…

സാമൂഹിക മാധ്യമങ്ങള്‍ എന്നാല്‍ മോശം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നത് എന്ന ചില ധാരണകള്‍ തിരുത്താന്‍ വീണ്ടും ഒരു അവസരം. ഒരുപാട് പേര്‍ ഷെയര്‍ ചെയ്തതു വഴി ആ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചു.. പെണ്‍കുട്ടികളോട്… പൊതു ഇടങ്ങളില്‍ പോലും നിങ്ങളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ഞരമ്പന്‍മാരെ വെറുതെ വിടരുത്… ധൈര്യമായി പ്രതികരിക്കുക…

yjyutju

Related posts