ജിഎസ്ടിയുടെ പേരിൽ കൊള്ളലാഭം കൊ യ്യാൻ ശ്രമിക്കുന്നവരെ സർക്കാർ നിലയ്ക്കു നിർത്തണം; സർക്കാരിന്‍റെ നിഷ്ക്രിയത്വം മുതലാക്കി ജനങ്ങളെ പിഴിയാനുള്ള നീക്കം അനുവദിക്കില്ലെന്ന് കുമ്മനം

TVM-KUMMANAMതിരുവനന്തപുരം: ജിഎസ്ടിയുടെ പേരിൽ കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്ന വ്യാപാരികളെ സർക്കാർ നിലയ്ക്കു നിർത്തണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സർക്കാരിന്‍റെ നിഷ്ക്രിയത്വം മുതലാക്കി ജനങ്ങളെ പിഴിയാനുള്ള നീക്കം അനുവദിക്കില്ല. ജിഎസ്ടി നടപ്പാക്കാൻ പോകുന്ന തിയതി മുൻകൂട്ടി പ്രഖ്യാപിക്കപ്പെട്ടിട്ടും കേരളം മാത്രം തയാറെടുപ്പുകൾ നടത്താത്തത് ജനങ്ങളെ ദ്രോഹിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

നികുതി പരിഷ്കരണത്തിന്‍റെ പ്രയോജനം ജനങ്ങൾക്കു കിട്ടരുതെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്‍റെ ചിന്ത. ഇതുകൊണ്ടാണ് വേണ്ടത്ര തയാറെടുപ്പുകൾ നടത്താഞ്ഞത്. വിലകുറയുന്ന സാധനങ്ങളുടെ പട്ടിക പത്രപരസ്യം ചെയ്ത് പ്രസിദ്ധീകരിച്ചതു കൊണ്ട് കാര്യമില്ല. അതിനനുസരിച്ച് ജനങ്ങൾക്ക് പ്രയോജനം കിട്ടാനുള്ള നടപടി സ്വീകരിക്കണം. പ്രയോജനം ജനങ്ങൾക്ക് കൈമാറാൻ മടിക്കുന്ന വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജശേഖരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

Related posts