19-ാം ത​വ​ണ എ​വ​റ​സ്റ്റി​നു മു​ക​ളി​ൽ; റി​ക്കാ​ർ​ഡു​മാ​യി കെ​ന്‍റ​ൺ കൂ​ൾ

കാ​​​ഠ്മ​​​ണ്ഡു: ബ്രി​​​ട്ടീ​​​ഷ് പ​​​ർ​​​വ​​​താ​​​രോ​​​ഹ​​​ക​​​ൻ കെ​​​ന്‍റ​​​ൺ കൂ​​​ൾ പ​​​ത്തൊ​​​ന്പ​​​താം ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി സ്വ​​​ന്തം റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി. നേ​​​പ്പാ​​​ളി​​​ലെ ഷേ​​​ർ​​​പ്പ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ടാ​​​ത്തൊ​​​രാ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ എ​​​വ‌​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് കൂ​​​ളി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള​​​ത്.

അ​​​ന്പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​നാ​​​യ കൂ​​​ൾ 2004ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്. തു​​​ട​​​ർ​​​ന്നു​​​ള്ള മി​​​ക്ക​​​വാ​​​റും എ​​​ല്ലാ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും സാ​​​ഹ​​​സം ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. 8,849 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​മു​​​ള്ള കൊ​​​ടു​​​മു​​​ടി​​​യു​​​ടെ മു​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ണ്ടും ചു​​​വ​​​ടു​​​വ​​​ച്ചു. കൂ​​​ളി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന നേ​​​പ്പാ​​​ളി ഷെ​​​ർ​​​പ്പ ദോ​​​ർ​​​ജി ഗ്യാ​​​ൽ​​​ജെ​​​ൻ 23-ാം ത​​​വ​​​ണ​​​യും എ​​​വ​​​റ​​​സ്റ്റി മു​​​ക​​​ളി​​​ലെ​​​ത്തി.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ത​​​വ​​​ണ എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ​​​തി​​​ൻെ റി​​​ക്കാ​​​ർ​​​ഡ് റി​​​ത ഷെ​​​ർ​​​പ്പ എ​​​ന്ന നേ​​​പ്പാ​​​ളി​​​ക്കാ​​​ണ് – 30 ത​​​വ​​​ണ. 1953ൽ ​​​ടെ​​​ൻ​​​സിം​​​ഗ് നോ​​​ർ​​​ഗെ ഷെ​​​ർ​​​പ്പ​​​യും ന്യൂ​​​സി​​​ല​​​ൻഡുകാ​​​ര​​​ൻ എ​​​ഡ്മ​​​ണ്ട് ഹി​​​ലാ​​​രി​​​യും ആ​​​ദ്യ​​​മാ​​​യി എ​​​വ​​​റ​​​സ്റ്റ് കീ​​​ഴ​​​ട​​​ക്കി​​​യ ശേ​​​ഷം ഏ​​​താ​​​ണ് എ​​​ണ്ണാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ എ​​​വ​​​റ​​​സ്റ്റി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment