2018 രൂ​​​പ താ​​​ണു; ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു നേ​​​രി​​​യ നേ​​​ട്ടം

മും​​​ബൈ: രൂ​​​പ​​​യ്ക്കു 2018ൽ 9.23 ​​​ശ​​​ത​​​മാ​​​നം താ​​​ഴ്ച. ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം വ​​​ർ​​​ഷ​​​വും നേ​​​ട്ടം കു​​​റി​​​ക്കാ​​​നാ​​​യെ​​​ങ്കി​​​ലും നേ​​​ട്ടം വ​​​ള​​​രെ ചെ​​​റു​​​താ​​​യി.

ഇ​​​ന്ത്യ​​​ൻ രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് 2017 ഡി​​​സം​​​ബ​​​ർ 31നെ ​​​അ​​​പേ​​​ക്ഷി​​​ച്ച് 9.23 ശ​​​ത​​​മാ​​​നം താ​​​ഴ്ന്നു. ഡോ​​​ള​​​ർ വി​​​ല 73.87 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 69.77 രൂ​​​പ​​​യാ​​​യി. 5.09 രൂ​​​പ കൂ​​​ടു​​​ത​​​ൽ. ഒ​​​രി​​​ട​​​യ്ക്ക് 74 രൂ​​​പ​​​വ​​​രെ എ​​​ത്തി​​​യ​​​താ​​​ണു ഡോ​​​ള​​​ർ. ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഇ​​​ടി​​​ഞ്ഞ​​​താ​​​ണ് രൂ​​​പ​​​യ്ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്. ഒ​​​ക്‌​​ടോ​​​ബ​​​റി​​​ൽ വീ​​​പ്പ​​​യ്ക്ക് 86.56 ഡോ​​​ള​​​ർ​​​വ​​​രെ ഉ​​​യ​​​ർ​​​ന്ന ക്രൂ​​​ഡ് വി​​​ല ഇ​​​പ്പോ​​​ൾ 54 ഡോ​​​ള​​​റി​​​നു സ​​​മീ​​​പ​​​മാ​​​ണ്.

സെ​​​ൻ​​​സെ​​​ക്സും നി​​​ഫ്റ്റി​​​യും ഇ​​​ന്ന​​​ലെ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യ​​​ശേ​​​ഷം ചെ​​​റി​​​യ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ ക്ലോ​​​സ് ചെ​​​യ്തു. സെ​​​ൻ​​​സെ​​​ക്സി​​​ന് 2018ൽ 2011 ​​​പോ​​​യി​​​ന്‍റ് (5.9 ശ​​​ത​​​മാ​​​നം) ക​​​യ​​​റ്റ​​​മാ​​​ണു​​​ള്ള​​​ത്. 2017ൽ 28 ​​​ശ​​​ത​​​മാ​​​നം കു​​​തി​​​പ്പു കാ​​​ണി​​​ച്ചി​​​രു​​​ന്നു. 2016ൽ ​​​ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​മേ നേ​​​ട്ട​​​മു​​​ണ്ടാ​​​യു​​​ള്ളൂ.

നി​​​ഫ്റ്റി 2018ൽ 332 ​​​പോ​​​യി​​​ന്‍റ് (3.2 ശ​​​ത​​​മാ​​​നം) നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. 2017ൽ 28.5 ​​​ശ​​​ത​​​മാ​​​ന​​​വും 2016‌ൽ ​​​മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്നു നേ​​​ട്ടം.

സൂ​​​ചി​​​ക​​​യി​​​ൽ നേ​​​ട്ട​​​മു​​​ണ്ടെ​​​ങ്കി​​​ലും നി​​​ക്ഷേ​​​പ​​​ക​​​സ​​​ന്പ​​​ത്ത് കു​​​റ​​​ഞ്ഞു. മൊ​​​ത്തം ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ വി​​​പ​​​ണി​​​മൂ​​​ല്യം 7.25 ല​​​ക്ഷം കോ​​​ടി രൂ​​​പ കു​​​റ​​​ഞ്ഞു. ബി​​​എ​​​സ്ഇ​​​യി​​​ൽ ലി​​​സ്റ്റ് ചെ​​​യ്ത എ​​​ല്ലാ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കും കൂ​​​ടി 1,44,48,465.69 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ക്ലോ​​​സിം​​​ഗ് സ​​​മ​​​യ​​​ത്തെ വി​​​ല.

Related posts