ഓരോ ഫയലിലും ജീവിതമുണ്ട്; വാതി​ല്‍​പ്പ​ടി സേ​വ​ന​ത്തി​ന് അ​നു​മ​തി​യെ​ത്തിയപ്പോൾ അ​പേ​ക്ഷ​ക​ന്‍റെ ഒന്നാം ച​ര​മ​വാ​ര്‍​ഷി​കം ക​ഴി​ഞ്ഞു; സംഭവം ഉഴവൂരിൽ


കു​​റ​​വി​​ല​​ങ്ങാ​​ട്: അ​​പേ​​ക്ഷ​​ക​​ന്‍റെ ഒ​​ന്നാം​​ച​​ര​​മ​​വാ​​ര്‍​ഷി​​കം പി​​ന്നി​​ട്ട​​പ്പോ​​ള്‍ ഗു​​ണ​​ഭോ​​ക്താ​​വാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​താ​​യി പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി​​യു​​ടെ ക​​ത്ത്. ഉ​​ഴ​​വൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണ് പ​​രേ​​ത​​ന് പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ന​​ല്‍​കി​​യ ക​​ത്ത്.

ക​​ഴി​​ഞ്ഞ മാ​​സം 29നാ​​ണ് സെ​​ക്ര​​ട്ട​​റി​​യു​​ടെ ക​​ത്ത് അ​​പേ​​ക്ഷ​​ക​​ന് ന​​ല്‍​കി​​യ​​ത്. അ​​പേ​​ക്ഷ​​ക​​നാ​​യി​​രു​​ന്ന അ​​രീ​​ക്ക​​ര ക​​ട്ട​​യ്ക്ക​​മ​​റ്റ​​ത്തി​​ല്‍ കെ.​​എ. സി​​റി​​യ​​ക്കി​​ന്‍റെ മേ​​ല്‍​വി​​ലാ​​സ​​ത്തി​​ലാ​​ണ് ക​​ത്ത് ല​​ഭി​​ച്ച​​ത്.

സി​​റി​​യ​​ക്കി​​ന്‍റെ ഒ​​ന്നാം ച​​ര​​മ​​വാ​​ര്‍​ഷി​​കം ക​​ഴി​​ഞ്ഞ​​മാ​​സം 25ന് ​​ആ​​ച​​രി​​ച്ചി​​രു​​ന്നു. ഇ​​തി​​നു​​ പി​​ന്നാ​​ലെ​​യാ​​ണ് പ്ര​​ത്യേ​​ക ആ​​രോ​​ഗ്യ​​പ​​രി​​ച​​ര​​ണം ഉ​​റ​​പ്പാ​​ക്കു​​ന്ന ക​​ത്ത് കൈ​​മാ​​റി​​യ​​ത്.

സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ വാ​​തി​​ല്‍​പ്പ​​ടി സേ​​വ​​ന​​ത്തി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ പാ​​ലി​​യേ​​റ്റീ​​വ് പ​​രി​​ച​​ര​​ണ ഹോം​​കെ​​യ​​ര്‍ രോ​​ഗി​​യാ​​യ ത​​ന്നെ​യും ഉ​​ള്‍​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​യി​​രു​​ന്നു 2022 ജ​​നു​​വ​​രി​​യി​​ല്‍ സി​​റി​​യ​​ക് ക​​ത്ത് സ​​മ​​ര്‍​പ്പി​​ച്ച​​ത്.

ഈ ​​സൗ​​ക​​ര്യ​​ത്തി​​ന്‍റെ പ​​രി​​മി​​തി​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി സി​​റി​​യ​​ക്കി​​ന് ക​​ത്തും ല​​ഭി​​ച്ചി​​രു​​ന്നു. പി​​ന്നാ​​ലെ ന​​ട​​ന്ന ക​​ത്തി​​ട​​പാ​​ടു​​ക​​ള്‍​ക്കി​​ട​​യി​​ല്‍ 2022 ഏ​​പ്രി​​ല്‍ 25ന് ​​സി​​റി​​യ​​ക് മ​​ര​​ണ​​മ​​ട​​യു​​ക​​യും ചെ​​യ്തു.

സി​​റി​​യ​​ക്കി​​നു​​ള്ള മ​​രു​​ന്ന് ല​​ഭ്യ​​മാ​​ക്കി സൂ​​ക്ഷി​​ക്കാ​​നു​​ള്ള നി​​ര്‍​ദ്ദേ​​ശം ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ന​​ല്‍​കി​​യ​​തോ​​ടെ സി​​റി​​യ​​ക് മ​​ര​​ണ​​പ്പെ​​ട്ട​​താ​​യി കാ​​ണി​​ച്ച് മ​​ക​​ന്‍ ബെ​​യ്‌​​ലോ​​ണ്‍ ഏ​​ബ്രാ​​ഹം ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന് ക​​ത്ത് ന​​ല്‍​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

ഈ ​​ക​​ത്തു​​ക​​ളൊ​​ക്കെ അ​​വ​​ഗ​​ണി​​ച്ചാ​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​രേ​​ത​​ന് വാ​​തി​​ല്‍​പ്പ​​ടി സേ​​വ​​ന​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ ന​​ല്‍​കു​​മെ​​ന്നു​​ള്ള ക​​ത്ത് പ​​ഞ്ചാ​​യ​​ത്ത് കൈ​​മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്. ‍

Related posts

Leave a Comment